ഏഷ്യാകപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ വിമർശനത്തിന്റെ മുൾമുനയിൽ ആയിരുന്നു ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ. ടൂർണമെന്റിലെ രണ്ട് നിർണായ മത്സരങ്ങളിൽ മോശം പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. ടൂർണമെന്റിൽ നിന്നും ഇന്ത്യ പുറത്താകാൻ മുഖ്യ കാരണങ്ങളിൽ ഒരാൾ ഭുവനേശ്വർകുമാർ ആണെന്ന് പലരും വിമർശിച്ചിരിന്നു.
എന്നാൽ വിമർശകരുടെ വായടിപ്പിക്കുന്ന പ്രകടനമാണ് അഫ്ഗാനെതിരെ താരം പുറത്തെടുത്തത്. 4 ഓവറിൽ 4 റൺസ് മാത്രം വട്ടുകൊടുത്ത് 5 വിക്കറ്റ് ആണ് താരം സ്വന്തമാക്കിയത്. ഇത് രണ്ടാം തവണയാണ് 20-20യിൽ ഭുവനേശ്വർ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.
2018ൽ ദക്ഷിണാഫ്രിക്കക്ക് എതിരെയാണ് ഇന്ത്യൻ സൂപ്പർ പേസർ 5 വിക്കറ്റ് നേടിയത്. 4 വർഷങ്ങൾക്ക് ശേഷം വീണ്ടും 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോൾ അത് ഏറ്റവും അനുയോജ്യമായ സമയത്തായിരുന്നു താരം നേടിയത്.20-20 ചരിത്രത്തിലെ ഇന്ത്യൻ ബൗളർമാർ പുറത്തെടുത്ത ഏറ്റവും മികച്ച പ്രകടനങ്ങളിൽ മൂന്നാമത് എത്താനും ഭുവിക്ക് സാധിച്ചു.
7 റൺസ് വിട്ടുകൊടുത്ത് ബംഗ്ലാദേശിനെതിരെ 6 വിക്കറ്റ് സ്വന്തമാക്കിയ ദീപക് ചാഹാർ ആണ് ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാമത്.രണ്ടാമത് സ്പിന്നർ യുസ്വേന്ദ്ര ചഹലാണ്. ഇംഗ്ലണ്ടിനെതിരെ 25 റൺസ് വിട്ട്കൊടുത്ത് 6 വിക്കറ്റ് ആയിരുന്നു താരം സ്വന്തമാക്കിയത്. മൂന്നും നാലും സ്ഥാനത്ത് ഭുവി തന്നെയാണ് ലിസ്റ്റിൽ.
എന്തുതന്നെയായാലും അഫ്ഗാനെതിരായ പ്രകടനം തൻ്റെ കാലം കഴിഞ്ഞിട്ടില്ല എന്ന് ആരാധകർക്ക് മുമ്പിൽ തെളിയിക്കാൻ ഭുവിക്ക് സാധിച്ചു.