അയര്‍ലണ്ട് ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച് ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തി. അയര്‍ലണ്ട് ഉയര്‍ത്തിയ 109 റണ്‍സ് വിജയലക്ഷ്യം 9.2 ഓവറില്‍ മറികടന്നു. മഴകാരണം 12 ഓവര്‍ വീതമാണ് ഉണ്ടായിരുന്നത്. ഇന്ത്യന്‍ ക്യാപ്റ്റനായി ആദ്യ ടോസ് തന്നെ വിജയിച്ച ഹാര്‍ദ്ദിക്ക് പാണ്ട്യ ബൗളിംഗ് തിരഞ്ഞെടുത്തു.
ഭുവനേശ്വര്‍ കുമാറിനെയാണ് ന്യൂബോള്‍ ഏല്‍പ്പിച്ചത്. ആദ്യ ഓവര്‍ എറിഞ്ഞ ഭുവി മോശമാക്കിയില്ലാ. ഓവറിലെ അഞ്ചം പന്തില്‍ അയര്‍ലണ്ട് ക്യാപ്റ്റനെ മടക്കിയാണ് ഭുവനേശ്വര്‍ കുമാര്‍ മികച്ച തുടക്കം നല്‍കിയത്. താരത്തിന്‍റെ സ്വിങ്ങ് ബോള്‍ ബാല്‍ബറിന്‍റെ സ്റ്റംപ് എടുത്തു. ഈ വിക്കറ്റ് നേടിയതോടെ രാജ്യാന്തര ടി20 റെക്കോഡ് ഭുവനേശ്വര്‍ കുമാറിന്‍റെ പേരിലായി.
രാജ്യാന്തര ടി20യില്‍ ഏറ്റവും കൂടുതല്‍ പവര്‍പ്ലേ വിക്കറ്റുകളാണ് ഭുവനേശ്വര്‍ കുമാര്‍ നേടിയത്. 34 വിക്കറ്റെടുത്ത താരം 33 വിക്കറ്റുകള്‍ നേടിയ സാമുവല്‍ ബദ്രിയുടേയും ടിം സൗത്തിയുടേയും റെക്കോഡാണ് മറികടന്നത്.
Most wickets in the powerplay in T20Is
- 34 – Bhuvneshwar Kumar
- 33 – Tim Southee
- 33 – Samuel Badree
- 27 – Shakib Al Hasan
- 26 – Josh Hazlewood
മത്സരത്തില്‍ 3 ഓവറില്‍ 1 മെയ്ഡനടക്കം 16 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റാണ് ഭുവനേശ്വര്‍ കുമാര്‍ നേടിയത്. പവര്‍പ്ലേയില്‍ മികച്ച ഇക്കോണമിയിലൂടെയാണ് താരം പന്തെറിഞ്ഞത്. പവര്‍പ്ലേയില്‍ 804 പന്തെറിഞ്ഞപ്പോള്‍ വഴങ്ങിയത് വെറും 742 റണ്‍സ് മാത്രം. ഇക്കോണമി – 5.53 മാത്രം