പാവങ്ങളെ പഞ്ഞിക്കിട്ട് ടീം ഇന്ത്യ. അവസരം മുതലാക്കി ദീപക്ക് ഹൂഡ

അയര്‍ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. മഴ കാരണം വൈകി ആരംഭിച്ച മത്സരത്തില്‍ 12 ഓവറാണ് ഇരു ടീമിനും അനുവദിച്ചത്. അയര്‍ലണ്ട് ഉയര്‍ത്തിയ വിജയലക്ഷ്യം 9.2 ഓവറില്‍ മറികടന്നു. വിജയത്തോടേ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. അയര്‍ലണ്ട് – 108/4 ഇന്ത്യ 111/3

അയര്‍ലണ്ട് ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടരാനായി എത്തിയ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാന്‍ എത്തിയത് ഇഷാന്‍ കിഷനും – ദീപക്ക് ഹൂഡയും ചേര്‍ന്നാണ്. 11 പന്തില്‍ 3 ഫോറും 2 സിക്സും അടക്കം 26 റണ്‍സ് നേടി മികച്ച തുടക്കമാണ് ഇഷാന്‍ കിഷന്‍ നല്‍കിയത്. മൂന്നാം ഓവറില്‍ ക്രയിഗ് യങ്ങാണ് താരത്തെ പുറത്താക്കിയത്. തൊട്ടു പിന്നാലെ നേരിട്ട ആദ്യ പന്തില്‍ തന്നെ സൂര്യകുമാര്‍ യാദവ് സംപൂജ്യനായി മടങ്ങി.

341658

പിന്നാലെ എത്തിയ ദീപക്ക് ഹൂഡയും ഹാര്‍ദ്ദിക്ക് പാണ്ട്യും ചേര്‍ന്ന് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. ദക്ഷിണാഫ്രിക്കകെതിരെയുള്ള പരമ്പരയില്‍ അവസരം കിട്ടാതിരുന്ന ദീപക്ക് ഹൂഡ, അവസരം നന്നായി വിനിയോഗിച്ചു. ഹാര്‍ദ്ദിക്ക് പാണ്ട്യ 12 പന്തില്‍ 1 ഫോറും 3 സിക്സുമായി 24 റണ്‍സ് നേടി. ജ്വോഷാ ലിറ്റിലാണ് വിക്കറ്റ് നേടിയത്.

ദിനേശ് കാര്‍ത്തിക് പുറത്താകതെ 5 റണ്‍സ് നേടിയപ്പോള്‍ ദീപക്ക് ഹൂഡ 29 പന്തില്‍ 47 റണ്‍സ് നേടി. 6 ഫോറും 2 സിക്സും നേടി.

Harry tector

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട അയര്‍ലണ്ടിനു വളരെ മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ 4 ഓവറില്‍ തന്നെ 22 ന് 3 എന്ന നിലയിലേക്ക് അയര്‍ലണ്ട് വീണു. അദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ബാല്‍ബിര്‍നിയെ (0) മടക്കി ഭുവനേശ്വര്‍ കുമാര്‍ മികച്ച തുടക്കം നല്‍കി. രണ്ടാം ഓവില്‍ ഹാര്‍ദ്ദിക്ക് പാണ്ട്യ സ്റ്റര്‍ലിങ്ങിനെയും (4) ആവേശ് ഖാന്‍ ഡെലാനിയെ (8) മടക്കിയതോടെ അയര്‍ലണ്ട് വന്‍ തകര്‍ച്ച നേരിട്ടു.

bhuvi

എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഹാരി ടെക്ടറും – ലോര്‍ക്കന്‍ ടക്ടറും (16 പന്തില്‍ 18) ചേര്‍ന്ന് തകര്‍ച്ചയില്‍ നിന്നും കരകയറ്റി. 33 പന്തില്‍ 64 റണ്‍സ് നേടിയ ടെക്ടറാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഭീക്ഷണി ഉയര്‍ത്തിയത്. 22 കാരനായ താരം 29 ബോളില്‍ നിന്നാണ് അര്‍ദ്ധസെഞ്ചുറി തികച്ചത്. 6 ഫോറും 3 സിക്സും അടിച്ചു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദ്ദിക്ക് പാണ്ട്യ, ആവേശ് ഖാന്‍, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.