2024ൽ ട്വന്റി20 ക്രിക്കറ്റിൽ മികവ് പുലർത്തിയ 5 ബോളർമാരെ തിരഞ്ഞെടുത്ത് ഇന്ത്യൻ താരം ആകാശ് ചോപ്ര. അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ ഈ വർഷം 10 മത്സരങ്ങളിൽ നിന്ന് ഏറ്റവും മികച്ച ശരാശരിയും വിക്കറ്റുകളും നേടിയിട്ടുള്ള ബോളർമാരെയാണ് ചോപ്ര തെരഞ്ഞെടുത്തിരിക്കുന്നത്. ചോപ്രയുടെ ലിസ്റ്റിലെ പ്രധാനപ്പെട്ട കാര്യം ഇന്ത്യയുടെ സൂപ്പർ പേസറായ ജസ്പ്രീത് ബുമ്രയെ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ്. മാത്രമല്ല പാക്കിസ്ഥാന്റെ സൂപ്പർ പേസറായ ഷാഹിൻ അഫ്രീദിയെയും ചോപ്ര ഒഴിവാക്കിയിട്ടുണ്ട്.
“എന്റെ ലിസ്റ്റിൽ അഞ്ചാമൻ ഹാരിസ് റൗഫാണ്. 2024ൽ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരെ ശക്തമായ പ്രകടനമാണ് റാഫ് കാഴ്ച വെച്ചിട്ടുള്ളത്. ഈ കലണ്ടർ വർഷം 17 മത്സരങ്ങളിൽ നിന്ന് 19 റൺസ് ശരാശരിയിൽ 27 വിക്കറ്റുകളാണ് ഹാരിസ് റൗഫ് വീഴ്ത്തിയിട്ടുള്ള.ത് ന്യൂസിലാൻഡ് താരം ലോക്കി ഫെർഗ്യൂസനെയാണ് ഞാൻ നാലാം സ്ഥാനത്ത് തിരഞ്ഞെടുത്തിരിക്കുന്നത്. 2024ൽ 10 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റുകൾ അവൻ സ്വന്തമാക്കിയിട്ടുണ്ട്. 4.8 എന്ന എക്കണോമിയും 9.25 എന്ന ഉയർന്ന ശരാശരിയുമാണ് അവന്റെ കരുത്ത്.”- ആകാശ് ചോപ്ര പറയുന്നു.
“ലിസ്റ്റിൽ ഞാൻ മൂന്നാമനായി ഉൾപ്പെടുത്തിയിരിക്കുന്നത് ശ്രീലങ്കൻ പേസർ മതീഷ പതിരാനെയെയാണ്. 2024 കലണ്ടർ വർഷത്തിൽ 16 മത്സരങ്ങൾ കളിച്ച പതിരാന 28 വിക്കറ്റുകളാണ് പേരിൽ ചേർത്തത്. 13.25 എന്ന ശരാശരിയിലാണ് പതിരാന വിക്കറ്റുകൾ സ്വന്തമാക്കിയത്. 7.67 ആണ് അവന്റെ എക്കണോമി റേറ്റ്. പാക്കിസ്ഥാന്റെ പേസറായ അബ്ബാസ് അഫ്രീദിയാണ് എന്റെ ലിസ്റ്റിൽ ഉൾപ്പെടുന്ന മറ്റൊരു താരം. 2018ൽ 18 ട്വന്റി20 മത്സരങ്ങൾ പാക്കിസ്ഥാനായി കളിച്ച താരം 30 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 8.5 എന്ന എക്കണോമി റേറ്റ് ഉണ്ടെങ്കിലും 14.96 എന്ന ശരാശരിയിലാണ് അവൻ വിക്കറ്റ് നേടിയിട്ടുള്ളത്.”- ചോപ്ര കൂട്ടിചേർക്കുന്നു.
“ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനം ഞാൻ നൽകിയിരിക്കുന്നത് ഇന്ത്യയുടെ പേസർ അർഷദീപ് സിംഗിനാണ്. 18 മത്സരങ്ങളിൽ ഇന്ത്യൻ ടീമിനായി ഈ വർഷത്തിൽ അണിനിരന്ന താരം 36 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 13.5 എന്ന ശരാശരിയാണ് ട്വന്റി20 ക്രിക്കറ്റിൽ 2024ൽ അവന്റെ നേട്ടം. അതുകൊണ്ടു തന്നെ അവനാണ് ഒന്നാം സ്ഥാനത്ത്. ട്വന്റി20 ലോകകപ്പിലടക്കം ഇന്ത്യക്കായി മികച്ച പ്രകടനമായിരുന്നു അവൻ കാഴ്ചവെച്ചത്.”- ആകാശ് ചോപ്ര പറഞ്ഞുവയ്ക്കുന്നു. ഇന്ത്യൻ പേസർ ബുമ്രയ്ക്ക് ഈ കലണ്ടർ വർഷത്തിൽ 8 ട്വന്റി20 മത്സരങ്ങൾ മാത്രമാണ് കളിക്കാൻ സാധിച്ചത്. ഇതിൽ നിന്ന് 15 വിക്കറ്റുകളാണ് ബുമ്ര നേടിയത്.