രാജ്യമാണ് വലുത്, ഐപിഎൽ അല്ല. വീണ്ടും ചെന്നൈയ്ക്ക് പണികൊടുത്ത് സ്റ്റോക്സ്.

Ben Stokes with trophy

തന്റെ വിരമിക്കൽ പ്രഖ്യാപനം പിൻവലിക്കാനോരുങ്ങി ഇംഗ്ലണ്ട് സൂപ്പർ താരം ബെൻ സ്റ്റോക്സ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിനെ പ്രതിനിധീകരിക്കാൻ തയ്യാറാവുകയാണ് ബെൻ സ്റ്റോക്സ്. വർഷങ്ങൾക്കു മുമ്പ് തന്റെ ജോലിഭാരം ലഘൂകരിക്കാനായി ഏകദിന ക്രിക്കറ്റിൽ നിന്ന് സ്റ്റോക്സ് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

ഇതിനു ശേഷമാണ് സ്റ്റോക്സിന്റെ യൂ ടെൺ. ഇതോടുകൂടി അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും പിന്മാറാൻ തീരുമാനിച്ചിരിക്കുകയാണ് ബെൻ സ്റ്റോക്സ്. ഇന്ത്യൻ പ്രീമിയർ ലീഗും ഏകദിനലോകകപ്പും എത്തുന്നതോടെ ജോലിഭാരം വർദ്ധിക്കും എന്ന് കണക്കുകൂട്ടന്റെ പേരിലാണ് സ്റ്റോക്ക്സ് ഐപിഎല്ലിൽ നിന്ന് പിന്മാറാൻ തയ്യാറാവുന്നത്.

എന്തായാലും ബെൻ സ്റ്റോക്സിന്റെ തിരിച്ചുവരവ് ഇംഗ്ലണ്ട് ടീമിൽ വലിയ രീതിയിൽ ഊർജ്ജം നൽകും എന്ന് ഉറപ്പാണ്. ഇംഗ്ലണ്ടിന്റെ ടീം മാനേജ്മെന്റ്, ക്യാപ്റ്റൻ തുടങ്ങിയവരുടെ നിരന്തരമായ നിർദ്ദേശങ്ങളുടെ ഫലമായാണ് സ്റ്റോക്സ് തിരിച്ചെത്താൻ തീരുമാനിച്ചത്. 2019ലെ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിനെ കിരീടം ചൂടിച്ചതിൽ പ്രധാനിയായിരുന്നു സ്റ്റോക്സ്.

ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ഒരു നിർണായക ഇന്നിംഗ്സ് ഇംഗ്ലണ്ടിനായി കളിക്കാൻ സ്റ്റോക്സിന് സാധിച്ചു. പിന്നീട് 2022ലെ ട്വന്റി20 ലോകകപ്പിലും സ്റ്റോക്സിന്റെ സാന്നിധ്യം വളരെ വലുതായിരുന്നു. ഫൈനലിൽ പാക്കിസ്ഥാനെതിരെ ഒരു തകർപ്പൻ ഇന്നിങ്സാണ് സ്റ്റോക്സ് അന്ന് കാഴ്ചവച്ചത്.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.

എന്നിരുന്നാലും ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് വലിയൊരു തലവേദന തന്നെയാണ് സ്റ്റോക്സിന്റെ പിന്മാറ്റം ഉണ്ടാക്കിയിരിക്കുന്നത്. 2023 സീസണ് മുന്നോടിയായുള്ള ലേലത്തിൽ 16 കോടി രൂപയ്ക്ക് ആയിരുന്നു ബെൻ സ്റ്റോക്സിനെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. എന്നിരുന്നാലും മറ്റു കാരണങ്ങളും മൂലം സീസണിലുടനീളം ടീമിനൊപ്പം തുടരാൻ സ്റ്റോക്സിന് സാധിച്ചില്ല. ഈ സാഹചര്യത്തിൽ അടുത്ത സീസണിലെങ്കിലും സ്റ്റോക്സ് തിരിച്ചുവരും എന്ന പ്രതീക്ഷയിലായിരുന്നു ചെന്നൈ ടീം. അതിനുശേഷമാണ് ഇത്തരം ഒരു വാർത്ത പുറത്തുവരുന്നത്.

ഏകദിന ക്രിക്കറ്റിൽ ഇതുവരെ 105 മത്സരങ്ങളാണ് സ്റ്റോക്സ് കളിച്ചിട്ടുള്ളത്. ഇതിൽനിന്ന് 3 സെഞ്ചുറികളും 21 അർദ്ധ സെഞ്ച്വറികളും നേടാൻ സ്റ്റോക്സിന് സാധിച്ചിട്ടുണ്ട്. 2924 റൺസ് ആണ് സ്റ്റോക്സിന്റെ ഏകദിന ക്രിക്കറ്റിലെ സമ്പാദ്യം. ഇതിനൊപ്പം 74 വിക്കറ്റുകളും സ്റ്റോക്സ് തന്റെ കരിയറിൽ സ്വന്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ സ്റ്റോക്സിന്റെ കടന്നുവരവ് ഇംഗ്ലണ്ട് ടീമിൽ വലിയൊരു മാറ്റം ഉണ്ടാക്കും എന്നത് ഉറപ്പാണ്.

Scroll to Top