ആഹ്ലാദം കൂടിപോയി. ബെന്‍ സ്റ്റോക്ക്സിനു പറ്റിയ അമിളി. സ്മിത്തിനെ കൈവിട്ടു.

ezgif 5 ecec3cceae

ആഷസ് ടെസ്റ്റിന്‍റെ അവസാന ദിനത്തില്‍ വിജയം സ്വന്തമാക്കാനുള്ള പരിശ്രമത്തിലാണ് ഇംഗ്ലണ്ട്. മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചെത്തിയെങ്കിലും സ്റ്റീവന്‍ സ്മിത്തും ട്രാവിസ് ഹെഡും ചേര്‍ന്ന് ഓസ്ട്രേലിയയെ കരകയറ്റി.

അതേ സമയം സ്റ്റീവന്‍ സ്മിത്തിനെ പുറത്താക്കാനുള്ള ഒരു അനായാസ ശ്രമം ബെന്‍ സ്റ്റോക്ക്സ് കൈവിട്ടു. മൊയിന്‍ അലിയുടെ പന്തില്‍ ഡിഫന്‍റ് ചെയ്യാനുള്ള ശ്രമം സ്റ്റീവന്‍ സ്മിത്തിനു പിഴച്ചു. ഗ്ലൗവില്‍ തട്ടി ഉയര്‍ന്നു പൊങ്ങിയ പന്തിനെ ബെന്‍ സ്റ്റോക്ക്സ് പിടിച്ചെങ്കിലും കണ്‍ട്രോളാവുന്നതിനു മുന്‍പ് തുടയില്‍ തട്ടി വീണു.

ലെഗ് ബിഫോര്‍ വിക്കറ്റിനായി ബെന്‍ സ്റ്റോക്ക്സ് റിവ്യൂ നടത്തി. കൈയിലാണ് തട്ടിയത് എന്ന് വ്യകതമായതോടെ ക്യാച്ച് പരിശോധിച്ച നിതിന്‍ മേനന്‍, ക്ലീന്‍ ക്യാച്ച് അല്ലാ എന്ന് വിധിയെഴുതി.

Read Also -  ഉമ്രാൻ മാലിക്കിനെ എന്തുകൊണ്ട് ഇന്ത്യ മാറ്റി നിർത്തുന്നു. കാരണം പറഞ്ഞ് ബോളിംഗ് കോച്ച്.
Scroll to Top