മര്യാദക്ക് പെരുമാറൂ. ആരാധകരോട് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം.

മുംബൈയുടെ തട്ടകത്തിലും ഹര്‍ദ്ദിക്ക് പാണ്ട്യയെ കൂവലോടെ ആരാധകര്‍ വരവേറ്റു. രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തിന്‍റെ ടോസ് വേളയിലാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദ്ദിക്ക് പാണ്ട്യയെ ആരാധകര്‍ കൂവിയത്.

അതേ സമയം താരത്തിനു പിന്തുണയര്‍പ്പിക്കാന്‍ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ ടോസ് വേളയില്‍ ആവശ്യപ്പെട്ടു. ഹര്‍ദ്ദിക്ക് പാണ്ട്യയെ കൈയ്യടികളോടെ സ്വീകരിക്കാനും നന്നായി പെരുമാറാനും ആരാധകരോട് മുന്‍ ഇന്ത്യന്‍ താരം ആവശ്യപ്പെട്ടു.

ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ട്രേഡ് ചെയ്താണ് ഹര്‍ദ്ദിക്ക് പാണ്ട്യ മുംബൈ ഇന്ത്യന്‍സില്‍ എത്തിയത്. സീനിയര്‍ താരം രോഹിത് ശര്‍മ്മയെ മാറ്റി ഹര്‍ദ്ദിക്ക് പാണ്ട്യയെ ക്യാപ്റ്റനാക്കിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്തു. ഫിറ്റ്നെസ് കാരണങ്ങളാല്‍ സന്ദീപ് ശര്‍മ്മ പുറത്തായപ്പോള്‍ ബര്‍ഗര്‍ ടീമിലെത്തി.