ഇന്ന് ക്രിക്കറ്റ് ആരാധകരും ഒപ്പം ക്രിക്കറ്റ് ലോകവും വളരെ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ചർച്ചകളെല്ലാം ഏറെ സജീവമാക്കി ബിസിസിഐ. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ബിസിസിഐ സംഘടിപ്പിക്കുന്ന ടൂർണമെന്റ് ഇന്ത്യയിൽ നിന്നും മാറ്റി പകരം ദുബായി വേദിയാക്കി നടത്തുവാനാണ് ബിസിസിഐ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.ബാക്കിയുള്ള എല്ലാ മത്സരങ്ങൾക്കുമായി വിദേശ താരങ്ങൾ എല്ലാം പങ്കെടുക്കുമെന്നാണ് ബിസിസിഐയും വിശ്വസിക്കുന്നത്
എന്നാൽ ഇപ്പോൾ പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ ഐപിലിലെ ടീമുകൾക്ക് എല്ലാം സന്തോഷവാർത്തയാണിപ്പോൾ സമ്മാനിക്കുന്നത്.വരാനിരിക്കുന്ന എല്ലാ ഐപിൽ മത്സരങ്ങൾക്കും മുന്നോടിയായി വിദേശ താരങ്ങളെ കഴിവതും എത്തിക്കും എന്നാണ് ബിസിസിഐ പ്രതിനിധികൾ കഴിഞ്ഞ ദിവസം പറഞ്ഞത്. കരീബിയൻ പ്രീമിയർ ലീഗ് കളിക്കുന്ന താരങ്ങൾക്ക് എല്ലാം ഐപിഎല്ലിൽ അവരുടെ ടീമിന് ഒപ്പം ചേരുവാനായി പ്രത്യേക വീമാനം ഒരുക്കുവാനാണ് ഇപ്പോൾ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.
കരീബിയിൻ പ്രീമിയർ ലീഗ് വൈകാതെ ആരംഭിക്കുവാനിരിക്കെ ക്രിസ് ഗെയ്ൽ, ബ്രാവോ, പൊള്ളാർഡ്, റസ്സൽ അടക്കം താരങ്ങളെ ഐപിഎല്ലിലേക്ക് ബയോ ബബിൾ ലംഘിക്കാതെ എത്തിക്കുവാൻ പ്രത്യേക ചാർട്ടർ വിമാനം അനുവദിക്കും എന്നാണ് ബിസിസിഐ വൃത്തങ്ങൾ അറിയിക്കുന്നത്. ഇതുവഴി ബബിൾ ടു ബബിൾ മാറ്റവും ഒപ്പം താരങ്ങൾക്ക് എല്ലാം അതിവേഗം ടീമുകൾക്ക് ഒപ്പം ചേരുവാനും സാധിക്കുമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് കരുതുന്നത്. നേരത്തെ ഇംഗ്ലണ്ട് താരങ്ങളെ ഐപിഎല്ലിലേക്ക് കളിക്കാൻ അനുവദിക്കണമെന്നുള്ള ആവശ്യം ബിസിസിഐ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിരുന്നു. കിവീസ് താരങ്ങൾ എല്ലാവരും ഐപിഎല്ലിനായി എത്തുമെങ്കിലും ഓസ്ട്രേലിയൻ ടീമിലെ താരങ്ങൾ പലരും ടി :20 ലോകകപ്പ് കൂടി മുൻപിൽ കണ്ട് സീസണിൽ നിന്നും പിന്മാറുവാനാണ് സാധ്യത