യുവിക്ക് പോലും ഈ നേട്ടമില്ല : അൻഡേഴ്സനെ വീണ്ടും പറത്തി സിക്സർ റെക്കോർഡുമായി ജഡേജ

ക്രിക്കറ്റ്‌ ആരാധകർക്ക് എല്ലാം വളരെ ഏറെ നിരാശ സമ്മാനിച്ചാണ് ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം അവസാനിച്ചത്. അവസാന ദിനം ആവേശകരമായ ഒരു റിസൾട്ട് പ്രതീക്ഷിച്ച ക്രിക്കറ്റ്‌ പ്രേമികൾക്ക് എല്ലാം കനത്ത തിരിച്ചടി സമ്മാനിച്ചാണ് മഴ വില്ലനായി എത്തിയത്. മഴ കാരണം ഒരു പന്ത് പോലും അവസാന ദിവസം ഇംഗ്ലണ്ട് ബൗളർമാർക്ക് എറിയുവാൻ കഴിഞ്ഞില്ല അവസാന ദിനം ഇന്ത്യക്ക് ജയിക്കാൻ പക്ഷെ ഒൻപത് വിക്കറ്റ് അവശേഷിക്കെ 157റൺസാണ് നേടേണ്ടിയിരുന്നതെങ്കിലും മഴ ഇന്ത്യൻ ആരാധകർ എല്ലാവരും തന്നെ ഉറപ്പിച്ച ഒരു വിജയവും തട്ടിയെടുത്തു.

എന്നാൽ രണ്ട് ഇന്നിങ്സിലും ഇന്ത്യയുടെ ഫാസ്റ്റ് ബൗളർമാർ കാഴ്ചവെച്ച പ്രകടനം ഏറെ കയ്യടികൾ നേടി.മത്സരത്തിൽ 20 വിക്കറ്റുകളും എതിരാളികളുടെ ബാറ്റിങ് നിരയിൽ വീഴ്ത്താൻ ഇന്ത്യക്ക് കഴിഞ്ഞു. മത്സരത്തിൽ അപൂർവ്വ റെക്കോർഡുൾ പിറന്നെങ്കിലും ക്രിക്കറ്റ്‌ ലോകത്തും ഒപ്പം ഇന്ത്യൻ ആരാധകരിലും ചർച്ചയായി മാറുന്നത് മത്സരത്തിൽ പിറന്ന അപൂർവ്വ ബാറ്റിങ് നേട്ടമാണ്. ഇന്ത്യൻ ടീമിനായി ആദ്യ ഇന്നിങ്സിൽ നിർണായക ഫിഫ്റ്റി അടിച്ച രവീന്ദ്ര ജഡേജയാണ് സിക്സ് നേട്ടത്തിൽ പലർക്കും ഇതുവരെ തന്നെ കരസ്ഥമാക്കുവാൻ കഴിയാത്ത ഒരു നേട്ടവും നേടിയത്.ആദ്യ ഇന്നിങ്സിൽ ജഡേജ 86 പന്തിൽ നിന്നും 56 റൺസ് അടിച്ചെടുത്തിരുന്നു.

പക്ഷേ ആദ്യ ഇന്നിങ്സിൽ താരം പായിച്ച ഒരു സിക്സാനിപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് ചർച്ചയായി മാറുന്നത്. ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് അൻഡേഴ്സനെതിരെ ജഡേജ പറത്തിയ ആ സിക്സ് പക്ഷെ അപൂർവ്വമായ നേട്ടം സ്വന്തമാക്കുവാനും കാരണമായിട്ടുണ്ട്.അൻഡേഴ്സനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ രണ്ടാം തവണയാണ് ജഡേജ സിക്സ് നേടുന്നത്. ടെസ്റ്റ് ക്രിക്കറ്റ്‌ ചരിത്രത്തിൽ 2 തവണ അൻഡേഴ്സൺ എതിരെ സിക്സ് നേടിയ ആദ്യ താരവും ഇതോടെ ജഡേജയായി മാറി. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഒരു ബൗളറായ അൻഡേഴ്സനെതിരെ പല ബാറ്റ്‌സ്മാന്മാരും റൺസ് നേടുവാനായി പോലും ബുദ്ധിമുട്ടുമ്പോയാണ് ജഡേജ സ്വന്തമാക്കിയ അത്യപൂർവ്വ നേട്ടം വളരെ ഏറെ തരംഗമായി മാറുന്നത്