ആഭ്യന്തര ട്വന്റി20 മത്സരത്തിൽ, പ്രധാനമായും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ‘ഇംപാക്ട് പ്ലെയർ’ എന്ന ആശയം അവതരിപ്പിച്ചു ബിസിസിഐ. ഈ സീസൺ മുതൽ പ്രാബല്യത്തിൽ വരുന്ന ആശയം, ഫോർമാറ്റ് കൂടുതൽ ആകർഷകവും രസകരവുമാക്കും. മാത്രമല്ല ടീമുകള്‍ക്ക് കൂടുതല്‍ തന്ത്രങ്ങളും ഒരുക്കാം
T20 മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് അവരുടെ പ്ലെയിംഗ് ഇലവനിലെ ഒരാളെ പകരം ഇറക്കാം എന്നാണ് പുതിയ ആശയം ഫുട്ബോൾ, റഗ്ബി, ബാസ്ക്കറ്റ്ബോൾ തുടങ്ങിയ മറ്റ് ഗെയിമുകളിൽ നിന്ന് സബ്സ്റ്റിറ്റ്യൂഷൻ നിയമങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബിസിസിഐയുടെ പുതിയ ആശയം.
നിലവില്‍ ഫീല്‍ഡ് ചെയ്യാനും, പരിക്കേല്‍ക്കുമ്പോഴും മാത്രമാണ് പകരം താരത്തെ അനുവദിക്കുന്നത്. പുതിയ ആശയ പ്രകാരം പകരം വരുന്ന താരത്തിനു സാധാരണ പ്ലേയിങ്ങ് അംഗത്തെപ്പോലെ ബാറ്റും ബോളും ചെയ്യാം. 14ാം ഓവര്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പായിരിക്കണം ഇംപാക്ട് പ്ലെയർ ടീം ഇലവനില്‍ വരേണ്ടത്.
നിലവില്‍ ഇത് പരീക്ഷണഘട്ടമായിരിക്കും. ഒക്ടോബര്‍ 11 മുതല്‍ ആരംഭിക്കുന്ന സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്‍റിലാകും ഇത് പരീക്ഷണം നടത്തുക.