ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ മത്സരങ്ങൾ തുടങ്ങുവാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ടീമുകൾ എല്ലാം പരിശീലനം നടത്തുകയാണ് ഇത്തവണ ഐപിഎൽ വീണ്ടും ഇന്ത്യയിലേക്ക് എന്നതാണ് പ്രധാന പ്രത്യേകത .പുതിയ ഐപിൽ സീസണിൽ വമ്പൻ മാറ്റങ്ങളും അവതരിപ്പിച്ചിരിക്കുകയാണ് ബിസിസിഐ. ഓണ്‍ ഫീല്‍ഡ് അമ്പയർ നല്‍കുന്ന സോഫ്റ്റ് സിഗ്നല്‍ ഇത്തവണ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയും കൂടാതെ മത്സരത്തിലെ ഓരോ ഇന്നിങ്സുകളുടെയും സമയം 90 മിനിറ്റാക്കി കുറച്ചുമാണ് ബിസിസിഐ ഇത്തവണ ഐപിൽ മത്സരങ്ങൾ നടത്തുക എന്ന് അറിയിച്ചത് .
എന്നാൽ ഐപിഎല്ലിലെ ബിസിസിഐ മാറ്റങ്ങളിൽ ഫ്രാഞ്ചൈസി ടീമുകളെ ഏറെ ആശങ്കപ്പെടുത്തുന്ന ഒന്നാണ് കുറഞ്ഞ ഓവർ നിരക്കിനുള്ള ബിസിസിഐ ശിക്ഷ നടപടികൾ .ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കുറഞ്ഞ ഓവര്‍ നിരക്ക് കുറ്റത്തിന് എല്ലാ ടീമുകളേയും നായകന്മാരെയും കാത്തിരിക്കുന്നത് മുൻ വർഷങ്ങളിലെ ഐപിഎല്ലിനെക്കാൾ കർക്കശമായ അച്ചടക്ക നടപടികളാണ് . രണ്ടില്‍ കൂടുതല്‍ മത്സരങ്ങളില്‍ ഓവര്‍ നിരക്കില്‍ വീഴ്ച വരുത്തുന്ന ക്യാപ്റ്റന്മാര്‍ക്ക് ഇക്കുറി ഒരു മത്സരത്തില്‍ നിന്ന് സസ്പെന്‍ഷന്‍ നേരിടേണ്ടി വരും എന്നാണ് ബിസിസിഐ പുതുക്കിയ നിയമപ്രകാരം പറയുന്നത് .
ഇത്തവണത്തെ ഐപിഎല്ലിൽ ക്യാപ്റ്റന്മാർ എല്ലാം തങ്ങളുടെ ബൗളിംഗ് സമയത്തിൽ സമയബന്ധിതമായി മത്സരം പൂർത്തിയാക്കുവാൻ ഏറെ കഷ്ടപ്പെടേണ്ടി വരും .ഐപിഎല്ലില്‍ ഇത്തവണ ഓരോ ഇന്നിംഗ്സും 90 മിനുറ്റിനുള്ളില്‍ തന്നെ പൂർണ്ണമായി പൂര്‍ത്തിയാക്കണമെന്നാണ് ബിസിസിഐ ഐപിൽ ടീമുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.ഒരിന്നിംഗ്സിലെ 5 മിനുറ്റ് ടൈം ഔട്ട് കൂടി ഉള്‍പ്പെടുത്തിയാണ് ഈ 90 മിനുറ്റ് കണക്കാക്കിയിരിക്കുന്നത്. അതായത് തന്റെ ടീം 85 മിനുറ്റിനുള്ളില്‍ (5 മിനുറ്റ് ടൈംഔട്ട്) 20 ഓവറുകള്‍ ബൗളിംഗ് പൂർത്തിയാക്കണം എന്നർത്ഥം .
സീസണിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈയിൽ കോഹ്ലി നായകനാകുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നിലവിലെ ചാമ്പ്യന്മാരും രോഹിത് ശർമ്മ നയിക്കുന്ന മുംബൈ ഇന്ത്യൻസ് നേരിടും .
ചെന്നൈ, മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ബാംഗ്ലൂര്‍ എന്നീ അഞ്ച് വേദികളിലാണ് എല്ലാ മത്സരങ്ങളും നടക്കുക. ടൂര്‍ണമെന്റിന്റെ ഫൈനല്‍ മേയ് 29 ന് അഹമ്മദാബാദില്‍ നടക്കും .