അവന്‍ പൊള്ളാര്‍ഡിനെ ഓര്‍മ്മിപ്പിക്കുന്നു ; അനില്‍ കുംബ്ലെ

Anil Kumble and Shahrukh Khan

പ്രഥമ ഐപിഎല്‍ സീസണിനു ഒരുങ്ങുകയാണ് തമിഴ്നാടിന്‍റെ ഷാരൂഖ് ഖാന്‍. ഐപിഎല്‍ ആരംഭിക്കുന്നതിനു മുന്‍പ് പഞ്ചാബ് കിംഗ്സ് കോച്ചായ അനില്‍ കുംമ്പ്ലയുടെ വലിയ പ്രശംസ ലഭിച്ചിരിക്കുകയാണ് തമിഴ്നാട് ബാറ്റസ്മാന്. കരീബിയന്‍ കരുത്തായ പൊള്ളാര്‍ഡിനെ ഓര്‍മ്മിപ്പിക്കുകയാണ് ഈ യുവതാരം എന്നാണ് കുംബ്ലെ പറയുന്നത്.

2020 ഐപിഎല്‍ ലേലത്തില്‍ ആരും ഷാരൂഖ് ഖാനെ തിരഞ്ഞെടുത്തിരുന്നില്ലാ. എന്നാല്‍ ഡൊമസ്റ്റിക്ക് സീസണിലെ തകര്‍പ്പന്‍ പ്രകടനം തമിഴ്നാട് ബാറ്റസ്മാനെ കോടിപതിയാക്കി. 5 കോടി രൂപക്കാണ് പഞ്ചാബ് കിംഗ്സ് പവര്‍ ഹിറ്ററെ സ്വന്തമാക്കിയത്.

” അദ്ദേഹം പൊള്ളാർഡിനെ ഓർമപ്പെടുത്തുന്നുണ്ട്. ഞാൻ മുംബൈ ഇന്ത്യൻസിനൊപ്പമായിരുന്നപ്പോൾ നെറ്റ്സിലെ പൊള്ളാർഡിൻ്റെ പ്രകടനം ഞെട്ടിക്കുന്നതായിരുന്നു. ഞാൻ നെറ്റ്സിൽ പന്തെറിയാറുണ്ടായിരുന്നു. സ്ട്രൈറ്റ് ഷോട്ട് കളിക്കരുതെന്ന് മാത്രമാണ് ഞാൻ അദ്ദേഹത്തോട് പറയാറുണ്ടായിരുന്നത്. എന്തായാലും ഞാൻ ഷാരൂഖിനെതിരെ പന്തെറിയില്ല. ” കുംബ്ലെ പറഞ്ഞു

പഞ്ചാബ് കിംഗ്സ് പുറത്തിറക്കിയ വീഡിയോയില്‍ ഷാരൂഖ് ഖാന്‍റെ ലേലം അനുഭവം വെളിപ്പെടുത്തുന്നുണ്ട്. ” ലേലം 3 മണിക്കാണ് ആരംഭിച്ചത്. ഞാന്‍ ആ സമയത്ത് ഹോല്‍ക്കാര്‍ സ്റ്റേഡിയത്തില്‍ പരിശീലനത്തിലായിരുന്നു. എന്‍റെ പേര് വരുമ്പോള്‍ എന്നെ വിളിക്കണം എന്ന് ഫിസിയോയോട് ആവശ്യപ്പെട്ടിരുന്നു. ”

” പരിശീലനത്തിനു ശേഷം ഞങ്ങള്‍ ബസിലേക്ക് കയറി. ഞാന്‍ ആദ്യ സീറ്റിലിരുന്നു. എന്‍റെ പേര് വന്നതോടെ ഹൃദയം വേഗത്തിലിടിക്കാന്‍ തുടങ്ങി. സംഭവിച്ചതുപോലെ ഇത്രയും ഉയരും എന്ന് ഞാന്‍ പ്രതീക്ഷിച്ചില്ലാ ” ഷാരൂഖ് ഖാന്‍ പറഞ്ഞു.