ഐപിഎല്ലിൽ കിരീടമില്ലാത്ത കോഹ്ലിയെ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റണോ : രൂക്ഷ പ്രതികരണവുമായി മുൻ ഇന്ത്യൻ സെലക്ടർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്പ്ലിറ്റ് ക്യാപ്റ്റൻസി ആശയത്തിന്  വളരെ  പ്രാധാന്യമാണ് വിവിധ  രാജ്യാന്തര ടീമുകൾ നൽകുന്നത് .വിവിധ ഫോർമാറ്റുകൾക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വെവ്വേറെ ക്യാപ്റ്റന്മാർ (സ്പ്ലിറ്റ് ക്യാപ്റ്റൻസി) വേണമെന്ന് ആവശ്യം കഴിഞ്ഞ കുറച്ചു വർഷങ്ങളായി  ബിസിസിക്ക് മുൻപിൽ  സജീവമാണ്. നിലവിൽ, വിരാട് കോലിയാണ് എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയെ നയിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ പ്രമുഖ ടീമുകളെല്ലാം സ്പ്ലിറ്റ് ക്യാപ്റ്റൻസി പാത തന്നെയാണ് പിന്തുടരുന്നത്.
ശ്രീലങ്ക ,ഓസ്‌ട്രേലിയ ,ഇംഗ്ലണ്ട് ഇവരുടെയെല്ലാം പാത ഇന്ത്യൻ ടീമും അവലംബിക്കണം എന്നാണ് സ്പ്ലിറ്റ് ക്യാപ്റ്റൻസി വാദക്കാരുടെ പ്രമുഖ ആവശ്യം .

എന്നാൽ നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്പ്ലിറ്റ് ക്യാപ്റ്റൻസിയുടെ  ആവശ്യമില്ലെന്നാണ് മുൻ ക്രിക്കറ്റ് താരവും സെലക്ടറുമായ സരന്ദീപ് സിങ്ങിന്റെ അഭിപ്രായം. “ക്യാപ്റ്റൻ മോശം പ്രകടനം നടത്തിയാൽ  അതോടെ സ്പ്ലിറ്റ് ക്യാപ്റ്റൻസി ആവശ്യമാണ് ഉയരുന്നത് . എന്നാൽ എല്ലാ ഫോർമാറ്റുകളിലും  ബാറ്റിംഗ് ശരാശരി 50ൽ കൂടുതൽ നേടുന്ന ഒരേയൊരു കളിക്കാരൻ കോഹ്ലി മാത്രമാണ്. ഒരു ഫോർമാറ്റിലെങ്കിലും മികച്ച പ്രകടനം നടത്തുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ സമ്മർദ്ദം കുറക്കുവാൻ നമ്മുക് മറ്റൊരു നായകനെ തേടാം പക്ഷേ കോഹ്ലി ഇത്ര മനോഹരമായി ടീമിന് വേണ്ടി സ്കോർ കണ്ടെത്തുമ്പോൾ അദ്ധേഹത്തെ മാറ്റുവാനുള്ള ആവശ്യം എന്തിനാണ് “മുൻ ഇന്ത്യൻ താരം നയം വ്യക്തമാക്കി .

അതേസമയം  ഏകദിന ,ടി:20 ,ടെസ്റ്റ് പരമ്പരകൾ  എല്ലാം തുടർച്ചയായി വിജയിക്കുമ്പോഴും  ഇന്ത്യൻ ടീമിനായി ഇതുവരെ ഐസിസി ട്രോഫികൾ ഒന്നും നേടാൻ സാധിക്കാത്തതിനാൽ കോഹ്ലി പലപ്പോഴും കനത്ത വിമർശനങ്ങൾക്ക് വിധേയനാകാറുണ്ട്. ഐപിഎല്ലിൽ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായ കോഹ്ലിക്ക്  ഇതുവരെ അവിടെയും കിരീടം നേടാനായിട്ടില്ല.
നേരത്തെ 2019 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീം സെമി ഫൈനലിൽ പുറത്തായിരുന്നു .ജൂണിൽ കിവീസ് എതിരായ ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ വിജയം സ്വന്തമാക്കി കിരീടം നേടുവാനാവാത്ത ക്യാപ്റ്റനെന്ന വിമർശനത്തിന് മറുപടി നൽകുവാനാണ്‌ വിരാട് ആഗ്രഹിക്കുന്നത്   .