ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൽ വീണ്ടും ഭിന്നതയുടെ സ്വരം ഉയർത്തിയ വനിതാ ക്രിക്കറ്റ് ടീമിന്റെ സമ്മാനത്തുകയെ സംബന്ധിച്ച വിവാദത്തിന് ഒടുവിൽ ഒരു പര്യവസാനം .ഈ ആഴ്ചയോടെ തന്നെ ടി :20 ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ എല്ലാ അംഗങ്ങൾക്കും സമ്മാനത്തുക എത്തിക്കും എന്ന് ബിസിസിഐയിലെ ഉന്നതവൃത്തങ്ങൾ അറിയിക്കുന്നു .
നേരത്തെ ഇക്കഴിഞ്ഞ ലോകകപ്പ് രണ്ടാം സ്ഥാനക്കാരായ ഇന്ത്യൻ വനിതാ ടീമിന് ബിസിസിഐ എന്തുകൊണ്ടാണ് ലഭിച്ച സമ്മാനതുക നൽകാത്തത് എന്ന വലിയ ആരോപണം ക്രിക്കറ്റ് ലോകത്തും വളരെ സജീവ ചർച്ചയായത് . നേരത്തെ ബ്രിട്ടീഷ് ദിനപത്രമായ ദ് ടടെലഗ്രാഫാണ് ഇത്തരം ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ വർഷം കിട്ടിയ തുകയാണ് താരങ്ങള്‍ക്ക് നല്‍കാതിരുന്നത് എന്നും പത്രം ആരോപണമുന്നയിച്ചതിന് പിന്നാലെ പല മുൻ താരങ്ങളടക്കം രൂക്ഷ പ്രതികരണം പിന്നാലെ നടത്തിയതും ബിസിസിഐക്ക് തിരിച്ചടിയായി .
കഴിഞ്ഞ വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടന്ന ടി:20 ലോകകപ്പിൽ ഇന്ത്യൻ വനിതാ ടീംഫൈനലിൽ ആതിഥേയരായ ഓസീസ് ടീമിനോട് തോറ്റു. ഫൈനലിൽ ഓസീസ് കരുത്തിന് മുന്നിൽ ഹർമൻപ്രീത് കൗർ നയിച്ച ഇന്ത്യൻ ടീമിന് ഒരു തരത്തിലും പിടിച്ചുനിൽകാനായില്ല . രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യൻ ടീമിന് സമ്മാന തുകയായി 5 ലക്ഷം ഡോളർ ലഭിച്ചു .എന്നാൽ ഐസിസി വക സമ്മാനത്തുക നേരിട്ട് ബിസിസിഐയുടെ അക്കൗണ്ട് വഴി താരങ്ങൾക്ക് ലഭിക്കുമെന്നാണ് ഏവരും കരുതിയത് എങ്കിലും ഇത്രയും കാലതാമസം എന്തുകൊണ്ട് എന്നതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം
ഈ വിഷയത്തിൽ ഐസിസി യാതൊരു പ്രതികരണവും നടത്തിയില്ല . കൂടാതെ ബിസിസിഐയും ഒരു പ്രസ്താവനയും മാധ്യമ റിപ്പോർട്ട് ശേഷം നടത്തിയില്ല എങ്കിലും ചില ഉന്നത ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ലഭിക്കുന്ന സൂചന കോവിഡ് വ്യാപന സാഹചര്യവും ഒപ്പം ലോക്ക്ഡൗൺ കാരണവും ഇപ്പോൾ ബിസിസിഐ ആസ്ഥാനമടക്കം കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി പൂർണ്ണമായി അടച്ചിട്ടിരിക്കുകയാണ് .ഇതാണ് ഇപ്പോൾ ഈ കാലതാമസത്തിന് കാരണവും ഒപ്പം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ പണം നവംബറിൽ മാത്രമാണ് തന്നത് എന്നും വിശദമാക്കുന്നു .