ബിസിസിഐ ഒരുക്കിയ ബയോ ബബിൾ സുരക്ഷിതമല്ല : സാഹയുടെ വാക്കുകൾ ചർച്ചയാകുന്നു

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ പാതിവഴിയിൽ ബിസിസിഐ നിർത്തിവെക്കുവാൻ തീരുമാനിച്ചത് ക്രിക്കറ്റ് ആരാധകരെ നിരാശയിലാക്കി .
താരങ്ങൾക്കിടിയിലെ അതിരൂക്ഷമായ കോവിഡ് വ്യാപനവും ഒപ്പം ഏതാനും ചില ഫ്രാഞ്ചൈസികൾ താരങ്ങൾക്ക് എല്ലാം കോവിഡ് പാടരുന്ന സാഹചര്യത്തിൽ  ആശങ്ക പ്രകടിപ്പിച്ചതുമാണ് ബിസിസിഐ  ഉടനെ കടുത്ത തീരുമാനം എടുക്കുവാൻ കാരണം  .

കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് താരം വരുൺ ചക്രവർത്തി ,സന്ദീപ് വാരിയർ , അമിത് മിശ്ര ,വൃദ്ധിമാൻ സാഹ എന്നിവർ കോവിഡ് പരിശോധനയിൽ പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഐപിൽ നിർത്തിവെച്ചതും .താരങ്ങൾ എല്ലാം ക്വാറന്റൈൻ പോകുകയും ഒപ്പം ഐപിഎല്ലിന്റെ  ഭാഗമായ എല്ലാവരെയും   ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പരിശോധന വിധേയമാക്കി .അതേസമയം കോവിഡ് ബാധ ഐപിഎല്ലിൽ രൂക്ഷമായതിന് പിന്നാലെ ബിസിസിഐക്ക് എതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു .എന്ത് കൊണ്ട് ബിസിസിഐ നടപ്പിലാക്കിയ ബയോ ബബിൾ സംവിധാനത്തിൽ ഇത്ര പിഴവുകൾ  എങ്ങനെ  എന്നതാണ് മുൻ താരങ്ങളുടെയടക്കം ചോദ്യം .കൂടാതെ ബിസിസിഐ ഒരുക്കിയ ബയോ :ബബിൾ സുരക്ഷിതമല്ല  എന്ന ഓസീസ് താരവും റോയൽ  ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീം അംഗവുമായ ആദം സാമ്പയുടെ പ്രത്യേക  വിമർശനം  ഏറെ ചർച്ചയായിരുന്നു . ഇപ്പോൾ വിമർശനങ്ങൾക്ക് കരുത്ത്  പകര്‍ന്നിരിക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീം കീപ്പറായ സാഹ. ബയോ ബബിൾ വളരെ മോശമെന്നാണ് സാഹയുടെ വാക്കുകൾ .

“മുൻപ് ഐപിഎല്‍ പതിമൂന്നാം സീസൺ    യുഎഇയിലാണ്  സംഘടിപ്പിച്ചത്.കൂടാതെ   ഇത്തവണ  പാതിവഴിയിൽ  നിർത്തിവെച്ച ഐപിഎല്ലും യുഎഇയില്‍ ആയിരുന്നു നടത്തേണ്ടിയിരുന്നത്.  യുഎഇയിലെ ബയോ ബബിളുമായി  നമ്മൾ താരതമ്യം ചെയ്യുമ്പോള്‍  ഇന്ത്യയിൽ ഒരുക്കിയ  ബയോ :ബബിൾ   അത്രത്തോളം സുരക്ഷിതമല്ലായിരുന്നു എന്നതിൽ അൽപ്പം സർഹ്യമുണ്ട് . എവിടെയാണ് നാം  പിഴച്ചതെന്ന് പരിശോധിക്കുന്നത്  നല്ലതാണ് .  നേരത്തെ കഴിഞ്ഞ ഐപിൽ യുഎഇയില്‍  നടന്നപ്പോൾ അവിടെ ചില  ഗ്രൗണ്ട് സ്റ്റാഫിനും പോലും പരിശീലനം കാണുവാൻ  അനുമതിയില്ലായിരുന്നു. ഇത്തവണ പരിശീലന സ്ഥലങ്ങളില്‍ കുട്ടികള്‍ പോലും എത്തിനോക്കുന്നത് കാണാമായിരുന്നു. ഇത്തരത്തിൽ നമ്മൾ മാറി ചിന്തിക്കേണ്ടത് എവിടെയെല്ലാം എന്നത് പഠിക്കണം ” വൃദ്ധിമാൻ  സാഹ തന്റെ അഭിപ്രായം വിശദമാക്കി .