കോവിഡ് പ്രതിരോധത്തിനായി വമ്പൻ പ്രഖ്യാപനവുമായി ബിസിസിഐ : കയ്യടിച്ച് ക്രിക്കറ്റ് ലോകം

നീണ്ട കാലത്തെ  വിമർശനങ്ങൾക്ക് ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബാർഡിനെ  അഭിനന്ദിച്ച് ക്രിക്കറ്റ് പ്രേമികൾ .ഇന്ത്യ മഹാരാജ്യം  ഇന്ന് ഏറെ വെല്ലുവിളികളോടെ നേരിടുന്ന കോവിഡ്  പ്രതിരോധ  പ്രവർത്തങ്ങൾക്കായി വലിയ  ഒരു അടിയന്തര  സഹായ ഹസ്തം  പ്രഖ്യാപിച്ചിരിക്കുകയാണ്  ബിസിസിഐ . ഉടനടി കൊവിഡ് പ്രതിരോധത്തിനായി 10 ലിറ്റർ വീതമുള്ള രണ്ടായിരം ഓക്സിജൻ കോൺസൺട്രേറ്റുകൾ സംഭാവനയായി  നൽകാമെന്നാണ് ബിസിസിഐ ഉറപ്പ് നൽകുന്നത് .

നേരത്തെ കോവിഡ് വ്യാപന മോശം സാഹചര്യത്തിലും ഇന്ത്യൻ പ്രീമിയർ ലീഗ്  പതിനാലാം സീസൺ മത്സരങ്ങൾ ബിസിസിഐ തുടർന്നതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു .ശേഷം ഐപിഎല്ലിലെ ചില താരങ്ങൾക്ക് കോവിഡ്  ബാധ സ്ഥിതീകരിച്ചതോടെ ഐപിൽ  ഉടനെ നിർത്തിവെക്കുവാൻ ബിസിസിഐ നിർബന്ധിതരായി .എന്ത്  കൊണ്ടാണ്  കോവിഡ് പ്രതിരോധ  പ്രവർത്തനങ്ങൾക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് ബിസിസിഐ നൂറ് കോടി രൂപ എങ്കിലും സംഭാവന ചെയ്യാത്തത് എന്ന് മുൻ ഇന്ത്യൻ താരം വിമർശനം ഉന്നയിച്ചത് ഏറെ ചർച്ചയായിരുന്നു .

കൊവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്തെ ആരോ​ഗ്യ പ്രവർത്തകർ ജീവൻ പണയംവെച്ചും നടത്തുന്ന എല്ലാ  പക്രിയകളെയും  ഏറെ അഭിനന്ദിച്ച ബിസിസിഐ രാജ്യത്തിനായി നമ്മുക് ഏവർക്കും ഒന്നിക്കാം എന്ന് ട്വിറ്റർ പോസ്റ്റിൽ വിശദമാക്കി .ഒപ്പം ഇപ്പോൾ ബിസിസിഐ  പ്രഖ്യാപിച്ച  ഓക്സിജൻ  കോൺസൺട്രേറ്റുകളുടെ മുഴുവൻ വിതരണവും ഏതാനും മാസങ്ങൾ കൊണ്ടുതന്നെ പൂർത്തിയാക്കും എന്നും ബിസിസിഐ അധികൃതർ  പോസ്റ്റിൽ  അറിയിക്കുന്നു  .

ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റ്  സൗരവ് ഗാംഗുലി നമ്മുടെ രാജ്യത്തെ  അതിരൂക്ഷ ഓക്സിജൻ ക്ഷാമം വേഗം പൂർത്തിയാക്കുവാൻ വേണ്ടിയാണ് അത്യാവശ്യക്കാരെ കണ്ടെത്തി ഇത്രയും  ഓക്സിജൻ കോൺസൺട്രേറ്റുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചതെന്നും  നാം എല്ലാവരും ഒരുമിച്ച്  ഈ വിനാശ  മഹാമാരിയെ ചെറുക്കണമെന്നും താരം പ്രസ്താവനയിൽ അറിയിച്ചു .