പുതിയ ഐപിൽ ടീമുകൾ കാത്തിരിക്കണം :ടെണ്ടർ നടപടികൾ നിർത്തി -കേരളത്തിൽ നിന്നൊരു ഐപിൽ ടീം ഉറപ്പെന്ന് ആരാധകർ

ലോകത്തെ ഏറ്റവും വലിയ ടി:20  ക്രിക്കറ്റ് ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ്.ഇത്തവണ താരങ്ങൾക്കിടയിൽ വ്യാപകമായി കോവിഡ് വ്യാപിച്ചതോടെ നിർത്തിവെച്ച ഐപിൽ പതിനാലാം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ എല്ലാം വീണ്ടും സംഘടിപ്പുക്കുവാനുള്ള വലിയ തയ്യാറെടുപ്പിലാണ് ബിസിസിഐ.പക്ഷേ കോവിഡ് വ്യാപനവും കൂടാതെ ബയോ ബബിളിലുണ്ടായ വീഴ്ചകളും കാരണം ഇന്ത്യയിൽ അവശേഷിക്കുന്ന ഐപിൽ മത്സരങ്ങൾ നടത്തുക സാധ്യമല്ല എന്നാണ് ബിസിസിഐ തീരുമാനം .

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന മറ്റൊരു റിപ്പോർട്ടും ക്രിക്കറ്റ് പ്രേമികളെ ഏറെ ആശങ്കയിലാഴ്ത്തുന്നു .വരുന്ന 2022ലെ ഐപിൽ സീസണിൽ രണ്ട് പുതിയ ഫ്രാഞ്ചൈസി ടീമുകളെ  കൂടി ഉൾപ്പെടുത്തുവാൻ ബിസിസിഐ മുൻപേ തീരുമാനിച്ചിരുന്നു .ഇതിനായുള്ള എല്ലാ നടപടികളും ബിസിസിഐ ആരംഭിച്ചു .
പക്ഷേ പുതിയ രണ്ട് ടീമുകളെ കൂടി  ഐപിഎല്ലിൽ ചേര്‍ക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ബിസിസിഐ ഇപ്പോൾ നിർത്തിവെച്ചു എന്നാണ് ലഭിക്കുന്ന സൂചനകൾ .

മെയ് മാസം അവസാനത്തോടെ പുതിയ രണ്ട് ടീമുകളെ കൂടി ഐപിഎല്ലിന്റെ ഭാഗമാക്കുവാൻ ബിസിസിഐ മുൻപ് തീരുമാനിച്ചതാണ് .അതിനായി എല്ലാവിധ ടെണ്ടർ നടപടികളും  തുടങ്ങാൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചിരുന്നു .കോവിഡ് വ്യാപനവും ഒപ്പം ശേഷിക്കുന്ന ഐപിൽ മത്സരങ്ങൾ നിർത്തിവെച്ചതും ബിസിസിക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത് .

അതേസമയം പുതിയ ഐപിൽ  ടീമുകളായി അഹമ്മാദാബാദ്, ഗോഹട്ടി, കാണ്‍പൂര്‍, തിരുവനന്തപുരം എന്നി നഗരങ്ങളിൽ നിന്ന് രണ്ട് ടീമുകൾ വരും എന്നാണ് സൂചന .മുൻപ് ഐപിഎല്ലിൽ കളിച്ച കൊച്ചി ടസ്‌കേസ്  ടീമിന്റെ ഉടമസ്ഥരും തിരികെ ഐപിഎല്ലിൽ വരുവാൻ ആഗ്രഹിക്കുന്നുണ്ട് എന്നാണ് സൂചന .

Previous articleകോഹ്ലി : വില്യംസൺ ആരാണ് മികച്ചത് : എല്ലാവർക്കും ഉത്തരം അറിയാം -മൈക്കൽ വോണിനെതിരെ മുൻ പാക് താരം
Next articleഐപിഎല്ലിലെ ഏറ്റവും മികച്ച സ്പിന്നർ അവൻ തന്നെ : വാചാലനായി വിരേന്ദർ സെവാഗ്‌