ഐപിഎല്ലിലെ ഏറ്റവും മികച്ച സ്പിന്നർ അവൻ തന്നെ : വാചാലനായി വിരേന്ദർ സെവാഗ്‌

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ പാതിവഴിയിൽ ബിസിസിഐ ഉപേക്ഷിച്ചതോടെ ക്രിക്കറ്റ് പ്രേമികൾ എല്ലാം വലിയ ആശങ്കയിലാണ് .മിന്നും  പ്രകടനത്താൽ ടീമുകൾ എല്ലാം ഏറെ വാശിയോടെ മുന്നേറിയപ്പോൾ പോയിന്റ് ടേബിളിൽ കടുത്ത മത്സരമായിരുന്നു .
എന്നാൽ സീസണിൽ ഏവരെയും നിരാശപ്പെടുത്തിയ പ്രകടനമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം കാഴ്ചവെച്ചത് .സീസണിൽ കളിച്ച ഏഴിൽ 6 കളികളും  തോറ്റ്  പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്നു അവർ .

എന്നാൽ ഇപ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദ്  ടീമിലെ പ്രധാന സ്പിൻ ബൗളറായ റാഷിദ് ഖാനെ വാനോളം പുകഴ്ത്തുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്‌ .ഐപിഎല്ലിലെ ഏറ്റവും മികച്ച സ്പിന്നർ എന്നാണ് താരത്തെ സെവാഗ്‌ വിശേഷിപ്പിക്കുന്നത് .

അഫ്ഘാൻ സ്പിന്നറെ കുറിച്ചുള്ള  വീരുവിന്റെ വാക്കുകൾ ഇപ്രകാരമാണ് “ഐപിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്പിൻ ബൗളർ റാഷിദ് ഖാൻ തന്നെയാണ് .ഐപിഎല്ലിൽ അരങ്ങേറ്റം തുടങ്ങിയ കാലം മുതലേ  റാഷിദ് വളരെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത് . പലപ്പോഴും എതിരാളികൾ അവരുടെ ബാറ്റിംഗ് നിരയോട് പറയുക റാഷിദ് ഖാന്റെ നാല്  ഓവറിൽ നിങ്ങൾ  20 റൺസ് എടുത്താൽ പോലും യാതൊരു പ്രശ്നവുമില്ല പക്ഷേ ഒരുകാരണവശാലും വിക്കറ്റുകൾ  നഷ്ടപ്പെടുത്തരുത് .ഓരോ വിക്കറ്റ് നേടുമ്പോഴും അദ്ദേഹം കൂടുതൽ അപകടക്കാരിയാകും ” സെവാഗ്‌ മുന്നറിയിപ്പ് നൽകി .

ടി:20 ക്രിക്കറ്റിലെ നമ്പർ വൺ ബൗളർ കൂടിയായ റാഷിദ് ഖാൻ ഇത്തവണത്തെ ഐപിൽ സീസണിലും മികച്ച രീതിയിൽ പന്തെറിഞ്ഞു .ബാറ്റസ്മാൻമാർ റാഷിദ് പന്തിൽ റൺസ് കണ്ടെത്തുവാൻ ഏറെ വിഷമിക്കുന്നത് നമ്മൾ കണ്ടു .താരം ഏഴ് മത്സരങ്ങളിൽ നിന്നായി സീസണിൽ 6.14 എക്കോണമിയിൽ 10 വിക്കറ്റ് വീഴ്ത്തി