ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ എല്ലാം വീണ്ടും പുനരാരംഭിക്കുവാൻ ബിസിസിഐ തീരുമാനിച്ചത് ക്രിക്കറ്റ് ആരാധകരിൽ വളരെയേറെ സന്തോഷം പകർന്നെങ്കിലും മിക്ക ടീമുകളും ഒപ്പം ആരാധകരും വലിയ ആശങ്കയിലാണ്. അതിരൂക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് ബിസിസിഐ മെയ് ആദ്യ വാരം നിർത്തിവെച്ച ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങൾ വരുന്ന സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിൽ നടത്തുവാൻ പദ്ധതികൾ തയ്യാറായി വരുകയാണ്. യുഐയിലാകും ബാക്കി വരുന്ന മത്സരങ്ങൾ എല്ലാം നടക്കുക.
എന്നാൽ ഐപിൽ വീണ്ടും സജീവമായി ആരംഭിക്കുമ്പോൾ വളരെയേറെ പുതിയ വെല്ലുവിളികളും സജീവമാണ്. ഐപിഎല്ലി ലെ ശേഷിക്കുന്ന മത്സരങ്ങൾക്കായി വിദേശ താരങ്ങൾ വരുമോ എന്ന വലിയ പ്രതിസന്ധിയാണ് മിക്ക ടീമികളുടെയും മുൻപിലുള്ളത്.ശേഷിക്കുന്ന സീസൺ ദുബായ്,അബുദാബി, ഷാർജ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തുവാൻ എല്ലാവിധ തയ്യാറെടുപ്പുകളും ആരംഭിച്ചെങ്കിലും ഏതൊക്കെ ക്രിക്കറ്റ് ബോർഡുകൾ താരങ്ങളെ വിട്ടുനൽകുമെന്നതിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനും യാതൊരു ഉറപ്പുമില്ല.
ഐപിഎല്ലിൽ ഫൈനൽ ഉൾപ്പെടെ അവശേഷിക്കുന്ന 31 മത്സരങ്ങൾ നടക്കുവാനിരിക്കെ ഇനി വിൻഡീസ് ടീം താരങ്ങളും ഒപ്പം ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾക്കും സീസണിൽ കളിക്കുവാൻ കഴിയുമോ എന്ന ആശങ്ക വിവിധ ടീമുകളെ പങ്കുവെച്ചിട്ടുണ്ട്.കരീബിയൻ പ്രീമിയർ ലീഗിലും ശേഷിച്ച മത്സരങ്ങൾ നടക്കുവാനിരിക്കെ പ്രമുഖ വിൻഡീസ് കളിക്കാർ എല്ലാം ഏത് ടി 20 ലീഗാകും തിരഞ്ഞെടുക്കുക എന്നതും വളരെ ശ്രദ്ധേയമാണ്.
ഇനി ഐപിൽ പതിനാലാം സീസൺ എന്ന് പുനരാരംഭിച്ചാലും താരങ്ങളെ ആരെയും വിട്ടുനൽക്കില്ല എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ ശക്തമായ നിലപാട്. രാജസ്ഥാൻ റോയൽസ് അടക്കമുള്ള ടീമുകൾക്ക് ഇംഗ്ലണ്ട് താരങ്ങളുടെ അഭാവം ഏറെ ബാധിക്കുക.സൗത്താഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനവും വളരെ നിർണായകമാണ്.