ഇന്ത്യ -ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് വീണ്ടും കോവിഡ് ഭീഷണി : പൂനെയില്‍ നിന്ന് വേദി മാറ്റുവാനൊരുങ്ങി ബിസിസിഐ

വീണ്ടും ഇന്ത്യ : ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക്  മുകളിൽ കോവിഡ് ഭീഷണി.ഏകദിന പരമ്പര നടത്തുവാൻ തീരുമാനിച്ച  മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വ്യാപകമായി  ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയുടെ വേദി പൂനെയില്‍ നിന്ന് മാറ്റുവാനൊരുങ്ങി  ബിസിസിഐ.  ടി:20 പരമ്പരക്ക് ശേഷം ആരംഭിക്കുന്ന ഇന്ത്യ :ഇംഗ്ലണ്ട്  ഏകദിന പരമ്പരക്ക് വേണ്ടി  മഹാരാഷ്ട്രക്ക് പുറത്തുള്ള ഏതെങ്കിലും വേദിയാണ് ബിസിസിഐ ഇപ്പോൾ സജീവമായി  പരിഗണിക്കുന്നത്.

ഏകദിന പരമ്പര കഴിഞ്ഞ് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോവാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് പൂനെ മത്സര  വേദിയായി ബിസിസിഐ മുൻപ്  തിരഞ്ഞെടുത്തത് .എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി  മഹാരാഷ്ട്രയില്‍ കോവിഡ് കേസുകൾ  വർധിക്കുകയാണ്.  കഴിഞ്ഞ 2 ദിവസമായി  8000 ത്തോളം കൊവിഡ് പോസറ്റീവ് കേസുകള്‍   റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ മുംബൈയില്‍ മാത്രം 1100 കൊവിഡ് കേസുകളാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെയാണ് ബിസിസിഐ  വരാനിരിക്കുന്ന പരമ്പരയുടെ  വേദി മാറ്റുവാൻ തീരുമാനിച്ചത് .ഏകദിന പരമ്പരക്ക് ശേഷം ഇംഗ്ലണ്ട് ടീമിന് എളുപ്പം നാട്ടിലേക്ക് മടങ്ങുവാനുള്ള സൗകര്യവും ബിസിസിഐ  തന്നെ അടിയന്തരമായി  ഒരുക്കേണ്ടതുണ്ട് . അതിനാൽ ഡൽഹി , ചെന്നൈ , കൊൽക്കത്ത ,ഹൈദരാബാദ്  എന്നിവടങ്ങളിലെ വേദികളെയാണ് ബിസിസിഐ ഇപ്പോൾ പരിഗണിക്കുന്നത്.

മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. അഹമ്മദാബാദില്‍ നടക്കുന്ന നാലാം ടെസ്റ്റിനുശേഷം മൊട്ടേറയിലെ ഇതേ വേദിയിൽ 5 ടി:20  മത്സരങ്ങൾ ഉൾപ്പെടുന്ന  ടി20 പരമ്പര
ഇന്ത്യ: ഇംഗ്ലണ്ട്  ടീമുകൾ കളിക്കും. ഇതിനുശേഷമാകും ഏകദിന പരമ്പരക്കായി ഇംഗ്ലണ്ട് ടീം തയ്യാറെടുക്കുക .ടി:20 ,ഏകദിന പരമ്പരക്കുള്ള ഇംഗ്ലണ്ട് സ്‌ക്വാഡിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു .

Previous articleമൊട്ടേറയിലെ പിച്ചിൽ ഭൂതമൊന്നുമില്ല പീറ്റേഴ്സൺ : മനസ്സിലാക്കിയ ഒരാളെങ്കിലും ഉണ്ടല്ലോ എന്ന് രോഹിത് ശർമ്മ
Next articleവെറ്ററന്‍ താരങ്ങളായ ഫിഡെല്‍ എഡ്വെര്‍ഡ്‌സ്, ക്രിസ് ഗെയ്ല്‍ എന്നിവർ വിൻഡീസ് ടീമിൽ :ലങ്കക്കെതിരായ ഏകദിന & ട്വന്റി ട്വന്റി സ്‌ക്വാഡിനെ പ്രഖ്യാപിച്ചു