മൊട്ടേറയിലെ പിച്ചിൽ ഭൂതമൊന്നുമില്ല പീറ്റേഴ്സൺ : മനസ്സിലാക്കിയ ഒരാളെങ്കിലും ഉണ്ടല്ലോ എന്ന് രോഹിത് ശർമ്മ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രിക്കറ്റ് ലോകത്ത് സജീവ ചർച്ച വിഷയമായി നിൽക്കുന്നത്   പുതുക്കി പണിത മൊട്ടേറ  സ്റ്റേഡിയത്തിലെ പിച്ചാണ് . ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് രണ്ടാംദിനം പൂര്‍ത്തിയാവുന്നതിന് മുമ്പെ അവസാനിച്ചതോടെയാണ് പിച്ചിനെ കുറിച്ച് ഇത്രത്തോളും ചര്‍ച്ചകള്‍  ഉയര്‍ന്നത്. കേവലം 6 സെക്ഷൻ കളി മാത്രമാണ് മൊട്ടേറയിൽ നടന്നത് . മുന്‍ ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിംഗ്, വിവിഎസ് ലക്ഷ്മണ്‍, മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ , മുൻ ഇന്ത്യൻ ഓഫ്‌  സ്പിന്നർ ഹർഭജൻ സിംഗ് എന്നിവർ പിച്ചിനെ  നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 

എന്നാൽ മുൻ ഇംഗ്ലണ്ട് താരമായ കെവിൻ പീറ്റേഴ്സൺ പങ്കുവെക്കുന്നത് മറ്റൊരു അഭിപ്രായമാണ് .”മൂന്നാം ടെസ്റ്റിൽ രണ്ട് ദിവസത്തിനിടെ വീണ 30 വിക്കറ്റുകളില്‍ 21ൽ അധികം വിക്കറ്റുകൾ  സ്പിന്നർമാരുടെ കുത്തിത്തിരിയാത്ത പന്തുകളിലാണ് പോയത്. മൊട്ടേറയിലെ  പിച്ചില്‍ അപകടകരമായ വിധത്തില്‍ എന്തെങ്കിലും  ഉണ്ടായിരുന്നുവെന്ന് എനിക്ക്  തോന്നുന്നില്ല. രണ്ട് ടീമിലേയും താരങ്ങളുടെ ബാറ്റിങ് മോശമായിരുന്നു.  അതാണ് സത്യം ” താരം തുറന്നുപറഞ്ഞു.

“രണ്ട് ടീമിലെയും ബാറ്റിംഗ് നിര അല്‍പം  കൂടി ഭേദപ്പെട്ട ബാറ്റിങ് പ്രകടനം
പുറത്തെടുത്തിരുന്നെങ്കില്‍ മത്സരം മൂന്നും നാലും ദിവസങ്ങളിലേക്ക് നീണ്ടുപോയേനെ. എന്നാല്‍ ടെസ്റ്റിൽ  അതുണ്ടായില്ല. സ്വന്തം കഴിവിനോട്  താരങ്ങൾ എല്ലാവരും സത്യസന്ധത  പുലര്‍ത്തുന്നവരാണെങ്കില്‍, മത്സരത്തിൽ  മോശമായാണ് ബാറ്റ് ചെയ്തത് എന്ന് അവര്‍തന്നെ സമ്മതിക്കും.” പീറ്റേഴ്‌സൺ  ഇൻസ്റ്റാഗ്രാമിൽ മത്സരശേഷം പോസ്റ് ചെയ്ത വീഡിയോയിൽ തന്റെ അഭിപ്രായം വ്യക്തമാക്കി .

എന്നാൽ മുൻ ഇംഗ്ലണ്ട് താരം പോസ്റ്റ് ചെയ്ത  വീഡിയോക്ക് താഴെ ഇന്ത്യൻ ഓപ്പണർ  രോഹിത് ശര്‍മയുടെ മറുപടിയും വന്നു. ”പിച്ചിന്റെ സ്വഭാവം മനസിലാക്കിയ ഒരാളെങ്കിലും ഉണ്ടല്ലൊ.” എന്നായിരുന്നു രോഹിത്തിന്റെ രസകരമായ  മറുപടി .

Read More  തകര്‍പ്പന്‍ ഫീല്‍ഡിങ്ങിനു ശേഷം ബാറ്റിംഗ് അരങ്ങേറ്റം മോശം. ഹനുമ വിഹാരി പൂജ്യത്തില്‍ പുറത്ത്

നേരത്തെ മൂന്നാം ടെസ്റ്റില്‍ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യ ജയിച്ചത് .ഇന്ത്യൻ ബാറ്റിങ്ങിൽ 2 ഇന്നിങ്സിലും ടോപ്‌ സ്കോററായത് രോഹിത് ശർമയായിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here