വീണ്ടും ഫിറ്റ്നസ് പരീക്ഷ കടുപ്പിച്ച്‌ ഇന്ത്യൻ ടീം :രണ്ട് കിലോമീറ്റര്‍ ദൂരം എട്ടര മിനുറ്റില്‍ താരങ്ങള്‍ ഓടിയെത്തണം

l147 2241611304448

അന്തരാഷ്ട്ര ക്രിക്കറ്റിൽ മിക്ക ടീമുകളും താരങ്ങളുടെ ഫിറ്റ്നസ്സിന്  വളരെയേറെ പ്രാധാന്യം  കൊടുക്കാറുണ്ട് .പലപ്പോഴും പ്രകടന മികവിനൊപ്പം ഫിറ്റ്നസ്സും താരങ്ങൾക്ക് ടീമിൽ ഇടം ലഭിക്കുവാനുള്ള മാനദണ്ഡമായി മാറുന്നുണ്ട് .അതിനാൽ തന്നെ മാറുന്ന കാലത്തിനൊപ്പം ഫിട്നെസ്സ് കാര്യത്തിലും ഒരുപാട് മാറ്റങ്ങൾ വന്നുചേരുന്നുണ്ട് .

എന്നാൽ ഇപ്പോൾ വാർത്തകളിൽ ഏറെ പ്രാധാന്യത്തോടെ ഇടം പിടിക്കുന്നത് ടീം ഇന്ത്യയില്‍ ഫിറ്റ്‌നസ് അളക്കാന്‍ പുത്തന്‍ പരീക്ഷണവുമായി ബിസിസിഐ രംഗത്തെത്തിയതാണ് . വേഗവും ശാരീരികക്ഷമതയും തെളിയിക്കാന്‍ വേണ്ടി  രണ്ട് കിലോമീറ്റര്‍ ദൂരം എട്ടര മിനുറ്റില്‍ താരങ്ങള്‍ ഇനിമുതല്‍  ഓടിപ്പൂര്‍ത്തിയാക്കണം എന്ന് ഇന്ത്യന്‍ എക്‌സ്‌പ്രസ് അടക്കം മാധ്യമങ്ങൾ  റിപ്പോര്‍ട്ട് ചെയ്യുന്നു. 

താരങ്ങളുടെ ഫിറ്റ്‌നസ് അളക്കുവാനായി പുതിയതായി അവതരിപ്പിച്ച  യോയോ ടെസ്റ്റിന് പുറമേയാണ് പുതിയ ഫിറ്റ്‌നസ് പരീക്ഷ. കോണ്‍ട്രാക്‌ട് താരങ്ങളും സ്‌ക്വാഡില്‍ ഇടം നേടേണ്ട താരങ്ങളും ഈ ഓട്ടപരീക്ഷ കൂടി പാസാവേണ്ടതുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഫിറ്റ്‌നസ് മാനദണ്ഡങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ ഇന്ത്യന്‍ താരങ്ങളെ
എത്രയും വേഗം  വാർത്തെടുക്കുവാൻ വേണ്ടിയാണ്  ബിസിസിഐ പുതിയ രീതി അവലംബിക്കുന്നത് .

ഇംഗ്ലണ്ടിനെതിരായ പരിമിത ഓവര്‍ പരമ്പരകളില്‍ പുത്തന്‍ രീതി നടപ്പാക്കും. വരാനിരിക്കുന്ന ടി20 ലോകകപ്പിന് താരങ്ങളെ പരിഗണിക്കുന്നതും  പുതിയ രീതിക്ക് അനുസരിച്ചാണ് . താരങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ യോയോ ടെസ്റ്റിനെയാണ് ബിസിസിഐ കുറച്ച് വര്‍ഷങ്ങളായി ആശ്രയിക്കുന്നത്. എന്നാൽ  അംബാട്ടി റായുഡു, കേദാര്‍ ജാദവ് തുടങ്ങി നിരവധി താരങ്ങള്‍ യോയോ ടെസ്റ്റില്‍  പരാജയപ്പെട്ടത് നേരത്തെ ഏറെ  വാര്‍ത്തയായിരുന്നു.  

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

പുത്തന്‍ നിയമാവലി അനുസരിച്ച്  ഇന്ത്യൻ പേസര്‍മാര്‍ എട്ട് മിനുറ്റ് 15 സെക്കന്‍ഡിലും ബാറ്റ്സ്‌മാന്‍മാരും വിക്കറ്റ് കീപ്പര്‍മാരും സ്‌പിന്നര്‍മാരും എട്ട് മിനുറ്റ് 30 സെക്കന്‍ഡിലും രണ്ട് കി.മീ ദൂരം ഓടി  പിന്നിടണം . യോയോ ടെസ്റ്റിന്‍റെ കുറഞ്ഞ യോഗ്യതാ മാര്‍ക്ക് 17.1 ആയി തുടരും. ഇക്കാര്യങ്ങള്‍ വാര്‍ഷിക കരാര്‍ താരങ്ങളെ ബിസിസിഐ  അറിയിച്ചിട്ടുണ്ട്. പുതിയ മാനദണ്ഡത്തിന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും അനുമതി നല്‍കിക്കഴിഞ്ഞു. 

Scroll to Top