ഏകദിന പരമ്പരക്കായി സിംബാബ്വെയിൽ എത്തിയതാണ് ഇന്ത്യൻ ടീം. എന്നാൽ ഇപ്പോൾ ഇതാ ഇന്ത്യൻ ടീമിനെ വരവേറ്റത് കടുത്ത ശുദ്ധജലക്ഷാമം ആണ്. ഹരാരെയിലെ പല പ്രദേശങ്ങളിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും കടുത്ത ശുദ്ധജലക്ഷാമം നേരിടുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
കഴിഞ്ഞ മൂന്നുദിവസമായി ഈ പ്രദേശങ്ങളിൽ വെള്ളം എത്തിയിട്ടില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് വെള്ളം പാഴാക്കിക്കളയരുതെന്ന് ഇന്ത്യൻ ടീമിന് ബിസിസിഐ മുന്നറിയിപ്പ് നൽകിയത്. ഹരാരെ കടുത്ത ശുദ്ധജലക്ഷാമം നേരിടുന്നത് വരൾച്ച മൂലമല്ല എന്നതാണ് പ്രത്യേകത.
ഹരാരയിലെ ഏറ്റവും വലിയ കുടിവെള്ള പ്ലാൻഡായ മോർട്ടൺ ജാഫ്രി പ്ലാന്റിൽ ജലം ശുദ്ധീകരിക്കുന്നതിനുള്ള കെമിക്കൽ തീർന്നു പോയതോടെയാണ് ജലക്ഷാമത്തിന് തുടക്കമിട്ടത്. ഇതുമൂലമാണ് കഴിഞ്ഞ മൂന്നാഴ്ചകളായി നഗരം കടുത്ത ശുദ്ധജലക്ഷാമം നേരിടുന്നത്. ഈ പ്ലാന്റിൽ നിന്നാണ് നഗരത്തിലെ 20 ലക്ഷത്തോളം ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നത്.
കഴിഞ്ഞമാസം തുടങ്ങിയ ജലക്ഷാമം ഈ മാസം ആയപ്പോഴേക്കും അതി രൂക്ഷമാവുകയായിരുന്നു. നിലവിൽ ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടലിൽ ബുദ്ധിമുട്ടുകൾ ഒന്നുമില്ല. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് താരങ്ങളുടെ വെള്ളം സൂക്ഷിച്ചു ഉപയോഗിക്കുവാനും പാഴാക്കി കളയരുതെന്നും ബി സി സി ഐ മുന്നറിയിപ്പ് നൽകിയത്.