കോവിഡ് രൂക്ഷമാകുന്നത് ടി:20 ലോകകപ്പിന് ഭീഷണി :പകരം വേദി ഉറപ്പാക്കുവാൻ ബിസിസിഐ

വരാനിരിക്കുന്ന ടി:20 ലോകകപ്പിന് വലിയ ഭീഷണിയായി രാജ്യത്തെ കോവിഡ് വ്യാപനം .ഈ വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പിന് പകരം  മികച്ച വേദി ഉറപ്പാക്കുവാനാണ് ഇപ്പോൾ ബിസിസിഐ ആലോചിക്കുന്നത് .ടി:20 ലോകകപ്പ് ഒക്ടോബർ -നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കും എന്നാണ് ബിസിസിഐ മുൻപ് അറിയിച്ചത് .എന്നാൽ ഇപ്പോൾ കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നത് ബിസിസിഐക്ക്  ഏറെ ആശങ്ക സമ്മാനിക്കുന്നുണ്ട് .

രാജ്യത്തെ കൊവിഡ് തരംഗം ശമിച്ചില്ലെങ്കില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യ വേദിയാവേണ്ട ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുമെന്ന് ബിസിസിഐ ജനറല്‍ മാനേജര്‍ ധീരജ് മല്‍ഹോത്ര തുറന്ന്  പറഞ്ഞു.  “ടി20 ലോകകപ്പ് വേദി മാറ്റത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ല .പക്ഷേ  എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ ഉറപ്പായും ലോകകപ്പ് നമ്മൾ   യുഎഇ വേദിയായി നടത്തുവാൻ നോക്കും .ലോകകപ്പ് യുഎഇയിൽ നടന്നാലും ടൂർണമെന്റിന്റെ ആതിഥേയർ ബിസിസിഐ തന്നെ ആകും “ബിസിസിഐ ജനറല്‍ മാനേജര്‍ ധീരജ് മല്‍ഹോത്ര നയം വിശദമാക്കി .

അതേസമയം  ടി:20 ലോകകപ്പ് ഇന്ത്യയിൽ തന്നെ സാഹചര്യങ്ങൾ അനുകൂലമായാൽ നടത്തുവാൻ കഴിയുമെന്നാണ് ഐസിസി കരുതുന്നത് .
ഈ വര്‍ഷം ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15  വരെ  നടക്കേണ്ട ടി20 ക്രിക്കറ്റ്  ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടീവ് ജെഫ് ആലാര്‍ഡിസ് ദിവസങ്ങൾ മുൻപ് അഭിപ്രായപ്പെട്ടിരുന്നു .കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഐപിഎല്‍ മത്സരങ്ങൾ  നടത്താന്‍ കഴിയാത്ത സാഹചര്യം  വന്നപ്പോള്‍ ബിസിസിഐ  യുഎഇ ആണ് പകരം  മത്സരങ്ങള്‍ക്ക് വേദിയാക്കിയത് .

Previous articleജേഴ്‌സിയൂരി ഗെയ്‌ലിനൊപ്പം ബോഡി കാണിച്ച് യുസ്‌വേന്ദ്ര ചാഹൽ : കാണാം ഏറെ വൈറലായ ദൃശ്യങ്ങൾ
Next articleഹൈദരബാദിന്‍റെ കടുത്ത തീരുമാനം. ഡേവിഡ് വാര്‍ണറിന്‍റെ ക്യാപ്റ്റന്‍സി തെറിച്ചു.