ഹൈദരബാദിന്‍റെ കടുത്ത തീരുമാനം. ഡേവിഡ് വാര്‍ണറിന്‍റെ ക്യാപ്റ്റന്‍സി തെറിച്ചു.

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ മോശം പ്രകടനം തുടരുന്ന  സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം ക്യാപ്റ്റനെ മാറ്റി അമ്പരപ്പിക്കുന്ന നീക്കം നടത്തി  .ഓപ്പണർ  ഡേവിഡ് വാര്‍ണര്‍ക്ക് പകരം  കിവീസ് താരം കെയ്ന്‍ വില്യംസണെ സീസണിലെ ബാക്കിയുള്ള മത്സരങ്ങളില്‍ നായകനായി ടീം   തിരഞ്ഞെടുത്തു. നാളെ രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ സീസണിലെ തുടര്‍ന്നുള്ള മത്സരങ്ങളിലും വില്യംസണ്‍ ടീമിനെ നയിക്കുമെന്ന് സണ്‍റൈസേഴ്സ് വ്യക്തമാക്കി.

ഇപ്പോഴത്തെ ഐപിൽ സീസണിൽ ഹൈദരാബാദ് ടീം 6 മത്സരങ്ങളിൽ അഞ്ചിലും തോറ്റിരുന്നു .ബാറ്റിങ്ങിൽ താളം കണ്ടെത്തുവാനാവാതെ വാർണർ കഴിഞ്ഞ മത്സരത്തിലും ഏറെ വിഷമിച്ചിരുന്നു .സീസണില്‍ ആറ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ജയം മാത്രമുള്ള സണ്‍റൈസേഴ്സ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

അതേസമയം  ഹൈദരാബാദ് ടീം ആദ്യമായി ഐപിഎല്ലിൽ കിരീടം നേടിയപ്പോൾ നായകനായിരുന്ന ഡേവിഡ് വാർണർ ക്യാപ്റ്റൻ പദവിയിൽ നിന്ന് ഒഴിവാക്കിയ ഹൈദരാബാദ് ടീമിന്റെ  തീരുമാനം ഏറെ ചർച്ചയായിട്ടുണ്ട് .
ഡേവിഡ് വാര്‍ണര്‍ ടീമിനായ ചെയ്ത സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ ടീം മാനേജ്മെന്‍റ് തുടര്‍ന്നും വാര്‍ണറുടെ എല്ലാവിധ പിന്തുണയും പ്രതീക്ഷിക്കുന്നുവെന്നും ട്വീറ്റില്‍ വ്യക്തമാക്കി.