സൗത്താഫ്രിക്കക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം ആരംഭിക്കും മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ലഭിച്ച കനത്ത ഒരു തിരിച്ചടിയാണ് നായകൻ വിരാട് കോഹ്ലി പരിക്ക്. നടുവേദന കാരണം രണ്ടാം ടെസ്റ്റിൽ നിന്നും കോഹ്ലിക്ക് വിശ്രമം അനുവദിച്ചപ്പോൾ രാഹുലാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ച രാഹുൽ ഒന്നാം ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറി അടിച്ചാണ് ക്യാപ്റ്റൻ ഇന്നിങ്സ് പുറത്തെടുത്തത്. എന്നാൽ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ഞെട്ടിച്ച ക്യാപ്റ്റൻ കോഹ്ലി പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. കോഹ്ലി കളിക്കില്ലെന്നത് ഒരു നിരാശയാണെങ്കിലും മൂന്നാം ടെസ്റ്റിൽ കോഹ്ലി തിരികെ എത്തുമെന്നാണ് കെ. എൽ.രാഹുൽ ടോസ് വേളയിൽ കൂടി പറഞ്ഞത്.
അതേസമയം മത്സരത്തിൽ കോഹ്ലിക്ക് പകരം ആൾറൗണ്ടർ ഹനുമാ വിഹാരിക്ക് അവസരം നൽകാൻ ഇന്ത്യൻ ടീമിൽ നിന്നും തീരുമാനം വന്നെങ്കിലും ഒന്നാം ഇന്നിങ്സിൽ നിരാശപെടുത്താനാണ് വിഹാരിക്ക് സാധിച്ചത്.20 റൺസ് മാത്രം നേടിയാണ് വിഹാരി പുറത്തായത്. എന്നാൽ വിഹാരി എങ്ങനെ കോഹ്ലിക്ക് പകരക്കാരനായി ടീമിലേക്ക് എത്തിയെന്ന് ചോദിക്കുകയാണ് ആരാധകരിൽ ചിലർ. നിലവിൽ മികച്ച ബാറ്റിങ് ഫോമിലുള്ള ശ്രേയസ് അയ്യരെ ടീം മാനേജ്മെന്റ് ഒഴിവാക്കിയതിലാണ് ആരാധകരുടെ രോഷം. നേരത്തെ കിവീസിനെതിരായ അരങ്ങേറ്റ മത്സരത്തിൽ തന്നെ ടെസ്റ്റ് സെഞ്ച്വറി അടിച്ച് റെക്കോർഡ് സൃഷ്ടിച്ച താരമാണ് ശ്രേയസ് അയ്യർ.
ശ്രേയസ് അയ്യർക്ക് കടുത്ത വയറുവേദന കാരണമാണ് രണ്ടാം ടെസ്റ്റിനുള്ള സെലക്ഷനിൽ സ്ഥാനം ലഭിക്കാതെ പോയതെന്നും ബിസിസിഐ വ്യക്തമാക്കി.ഇക്കഴിഞ്ഞ ഇന്ത്യൻ എ ടീം സൗത്താഫ്രിക്ക ടൂറിൽ കളിച്ച താരമാണ് ഹനുമാ വിഹാരി.2020 ജനുവരിക്ക് ശേഷം ആദ്യമായയിട്ടാണ് ടെസ്റ്റ് കുപ്പായം അണിഞ്ഞത്.