ലോകക്രിക്കറ്റ് ആരാധകർ എല്ലാം ഇപ്പോൾ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന്റെ ആവേശത്തിലാണ്. കരുത്തരായ രണ്ട് ടീമുകൾ ഫൈനലിൽ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടത്തിനായി പരസ്പരം ഏറ്റുമുട്ടുമ്പോൾ ആരാകും അതിൽ ജയിക്കുകയെന്നത് പ്രവചനങ്ങൾക്ക് അതീതമാണ്. ഇംഗ്ലണ്ടിൽ മഴ കാലം വരുന്ന സാഹചര്യങ്ങളിൽ ഫൈനൽ പോലും പ്രധാന മത്സരം നടത്തുവാനുള്ള ഐസിസി തീരുമാനവും ക്രിക്കറ്റ് ലോകത്ത് നിന്നും ഏറെ വിമർശനങ്ങൾ കേട്ട്കഴിഞ്ഞു. ലോക ടെസ്റ്റ് ലോകകപ്പ് ഫൈനലിന്റെ ആദ്യ ദിനവും നാലാം ദിനം മഴ കാരണം കളി മുടക്കിയത് ക്രിക്കറ്റ് ആരാധകരിൽ വൻ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.
എന്നാൽ ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായി മാറുന്നത് ഐസിസിക്ക് മുൻപാകെ ബിസിസിഐ വെച്ച മറ്റൊരു നിർദ്ദേശവും ഒപ്പം ആവശ്യവുമാണ്. വരുന്ന ഐസിസിയുടെ 2024-2031 FTP സൈക്കിളിൽ മൂന്ന് പ്രധാന അന്താരാഷ്ട്ര ടൂർണമെന്റുകൾക്ക് ഞങ്ങൾ തന്നെ മേൽനോടട്ടം വഹിക്കാമെന്നാണ് ഇപ്പോൾ ബിസിസിഐ അറിയിക്കുന്നത്. 2 ദിവസം മുൻപ് നടന്ന ബിസിസിഐ കൗൺസിൽ യോഗത്തിലാണ് സുപ്രധാന ആവശ്യം ഉടനടി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിനെ അറിയിക്കുവാൻ തീരുമാനിച്ചത്.
2024-2031ഐസിസി FTP സർക്കിളിൽ പ്രധാന ഐസിസി ടൂർണമെന്റുകളായ ചാമ്പ്യൻസ് ട്രോഫി, ഏകദിന ലോകകപ്പ്, ടി :20 ലോകകപ്പ് എന്നിവ ബിസിസിഐ ഉന്നമിടുന്നു. വൈകാതെ തന്നെ ചില ബിസിസിഐ പ്രതിനിധികൾ ഐസിസി അധികൃതരുമായി ഇതിനെ കുറിച്ചുള്ള വിശദമായ ചർച്ചകൾ നടത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ. അതേസമയം വരാനിരിക്കുന്ന ഐസിസി ടി :20 ലോകകപ്പ് ഇന്ത്യയിൽ നടത്തുവാൻ കഴിയുമോയെന്ന ആശങ്ക ബിസിസിഐ പങ്കിടുന്നുണ്ട്. ഐസിസി ഇക്കാര്യത്തിൽ റിപ്പോർട്ടും തേടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.2023 ഏകദിന ലോകകപ്പും ഇന്ത്യക്കാണ് ഐസിസി മുൻപ് അനുവദിച്ചത്.