ആദ്യം ഫിറ്റ്നെസ് തെളിയിക്കൂ. സൂപ്പര്‍ താരത്തോട് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

indian test team 2021

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ നിലവില്‍ പരിക്കില്‍ നിന്നും ഭേദമായികൊണ്ടിരിക്കുകയാണ്. ഓസ്ട്രേലിയക്കെതിരെയുള്ള 2 മത്സരങ്ങളടങ്ങിയ ടെസ്റ്റില്‍ താരത്തെ ഉള്‍പ്പെടുത്തിയട്ടുണ്ടെങ്കിലും ഫിറ്റ്നെസ് തെളിയിക്കേണ്ടതുണ്ട്.

താരത്തിനോട് ആഭ്യന്തര മത്സരങ്ങളില്‍ കളിച്ച്‌ ഫിറ്റ്നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ബി.സി.സി.ഐ. ഫെബ്രുവരി ഒന്‍പതാം തീയതിയാണ് നാഗ്പൂരില്‍ വച്ചാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുക. ആറ് മാസം മുന്‍പാണ് അവസാനമായി ജഡേജ ഇന്ത്യക്കായി ജേഴ്സിയണിഞ്ഞത്.

Jadeja revealed the reason for declaration

”ഒരു ആഭ്യന്തര മത്സരമെങ്കിലും കളിക്കാന്‍ ജഡേജയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഫിറ്റ്നസ് തെളിയിക്കുകയാണെങ്കില്‍ മധ്യനിരയില്‍ ഒരു ലെഫ്റ്റ് ഹാന്‍ഡര്‍ ഇല്ലാത്ത പ്രശ്നം പരിഹരിക്കപ്പെടും. കൂടാതെ ഇന്ത്യക്ക് അഞ്ച് ബൗളര്‍മാരുമായി കളിക്കാനും കഴിയും,” ബി.സി.സി.ഐ വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

വരുന്ന ഓസ്ട്രേലിയന്‍ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് നിര്‍ണായകമാണ്. ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ തീരുമാനിക്കുക ഈ പരമ്പരയായിരിക്കും. ജഡേജയെ കൂടാതെ രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച മറ്റു സ്പിന്നര്‍മാര്‍.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരക്കുള്ള ഇന്ത്യന്‍ സ്ക്വാഡ്(ആദ്യ രണ്ട് ടെസ്റ്റ്)

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ചേതശ്വര്‍ പുജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ആര്‍. അശ്വിന്‍, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കെ. എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്ഘട്ട്‌

Scroll to Top