വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ലിമിറ്റഡ് ഓവർ പരമ്പരക്ക് ഒരുങ്ങാവാൻ ബിസിസിഐ താരങ്ങളോട് ആവശ്യപ്പെട്ടു
ഇപ്പോൾ നടക്കുന്ന ടെസ്റ്റ് പരമ്പരക്ക് ശേഷം ഇരു ടീമും തമ്മില്‍ പരിമിത ഓവര്‍ പരമ്പര കളിക്കുന്നുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയുമാണ് കളിക്കുന്നത്. മാര്‍ച്ച് 12ന് ആരംഭിക്കുന്ന ടി20 പരമ്പരക്കുള്ള ടീമിനെ ഇന്ത്യ കുറച്ച് ദിവസം മുൻപ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ട പല താരങ്ങളും നിലവില്‍ വിജയ് ഹസാരെ ട്രോഫി കളിക്കുകയാണ്. ഇപ്പോഴിതാ പരമ്പരയുടെ ഭാഗമായ താരങ്ങള്‍ എല്ലാവരും മാര്‍ച്ച് 1ന് തന്നെ അഹമ്മദാബാദില്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് അറിയിച്ചിരിക്കുകയാണ് ബിസിസിഐ
ഇപ്പോൾ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ മൂന്ന് മത്സരം വരെ കളിക്കാനാണ് ബിസിസിഐ താരങ്ങൾക്ക് അനുമതി നൽകിയത് .ടി:20 സ്‌ക്വാഡിൽ ഇടം കണ്ടെത്തിയ താരങ്ങൾ എല്ലാം അതിന് ശേഷം ദേശീയ ടീമിന്റെ ഭാഗമായി മാർച്ച് ഒന്നിനകം തന്നെ അഹമ്മദാബാദിലേക്കെത്തണം എന്നാണ് ബിസിസിഐ ഏവരെയും അറിയിച്ചത് . നീണ്ട ഇടവേളക്ക് ശേഷം കളിക്കുന്നവര്‍ക്ക് പഴയ ഫോമും പഴയ താളവും കണ്ടെത്തുന്നതിനായാണ് വിജയ് ഹസാരെ ട്രോഫി കളിക്കാന്‍ ബിസിസിഐ അനുവാദം നല്‍കിയത്.
ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ തെവാട്ടിയ എന്നിവരാണ് വിജയ് ഹസാരെ ട്രോഫിയിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങൾ .ആദ്യ മത്സരത്തില്‍ത്തന്നെ വെടിക്കെട്ട് സെഞ്ച്വറിയോടെ ഇഷാന്‍ കിഷൻ ബാറ്റിംഗ് കരുത്ത് കാട്ടിയിരുന്നു.
അതേസമയം ഇടംകൈയൻ പേസർ നടരാജനോട് വിജയ് ഹസാരെ ട്രോഫി കളിക്കരുതെന്ന് നേരത്തെ തന്നെ ബിസിസിഐ അറിയിച്ചിരുന്നു. ബിസിസിഐയുടെ ആവശ്യ പ്രകാരം താരത്തെ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ വിജയ് ഹസാരെ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയിരുന്നു. താരവും മാർച്ച് 1ന് ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ടി:20 പരമ്പരയിലെ അഞ്ച് മത്സരങ്ങള്‍ക്കും അഹമ്മദാബാദാണ് വേദി.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം.
Virat Kohli (Capt), Rohit Sharma (vc), KL Rahul, Shikhar Dhawan, Shreyas Iyer, Suryakumar Yadav, Hardik, Rishabh Pant (wk), Ishan Kishan (wk), Y Chahal, Varun Chakravarthy, Axar Patel, W Sundar, R Tewatia, T Natarajan, Bhuvneshwar Kumar, Deepak Chahar, Navdeep, Shardul Thakur