മോട്ടേറ സ്റ്റേഡിയം ഇനി മോദിയുടെ പേരിൽ അറിയപ്പെടും :ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

f074b2e4acc070c985fb9932f3cf773e original

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേറ സ്റ്റേഡിയത്തിന്‍റെ പേര് മാറ്റി.  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണ് ഇനി സ്റ്റേഡിയം അറിയപ്പെടുക .നരേന്ദ്ര  മോദി   ക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് മൊട്ടേറ ഇനി അറിയപ്പെടുക. 1,10,000 പേര്‍ക്ക് കളി കാണാന്‍ സൗകര്യമുള്ള സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് പിങ്ക് പന്തില്‍ ആരംഭിക്കും . 

ഇന്ത്യയുടെ  രാഷ്ട്രപതി രാംനാഥ് കോവിന്ദാണ്  പുതുക്കിപ്പണിത മോട്ടേറ ക്രിക്കറ്റ്  സ്റ്റേഡിയം ഉദ്‌ഘാടനം ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു, ബിസിസിഐ സെക്രട്ടറി ജെയ് ഷാ എന്നിവര്‍ സന്നിഹിതരായി. കഴിഞ്ഞ മാസം രണ്ട് തവണ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്ക്  ആരോഗ്യ പ്രശ്നങ്ങൾ കാരണം  ചടങ്ങില്‍ പങ്കെടുക്കാനായില്ല. 

സബർമതി നദീതീരത്തോട് ചേർന്ന് 63 ഏക്കർ ഭൂമിയിൽ  വമ്പൻ സ്റ്റേഡിയമാണ് മോട്ടേറയിലേത് .സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുവാൻ നാല് തരം കവാടങ്ങളാണുള്ളത് .25 പേർക്ക്  ഒരുമിച്ചിരിക്കാവുന്ന 76 കോർപറേറ്റ് ബോക്സുകളാണ്  കാണികളെ അമ്പരപ്പിക്കുന്നഏറ്റവും വലിയ ഘടകം .ടീമിലെ താരങ്ങളെ സംബന്ധിച്ചിടത്തോളവും മൊട്ടേറെ ഒട്ടനവധി അത്ഭുതങ്ങൾ സ്റ്റേഡിയത്തിൽ  കാത്തുവെച്ചിട്ടുണ്ട് . നാല് ഡ്രസിങ് റൂമുകളാണ് സ്റ്റേഡിയത്തിന്റെ പ്രത്യേകത .നാല് ഡ്രസിങ് റൂമുകൾ കാണുവാൻ സാധിക്കുന്ന ലോകത്തിലെ ഒരേ ഒരു സ്റ്റേഡിയവും മൊട്ടേറയാണ് .
നാല് ഡ്രസിങ് റൂമുകൾക്കൊപ്പവും ജിംനേഷ്യവും താരങ്ങൾക്കായി ഒരുക്കിയിട്ടുണ്ട് . സ്റ്റേഡിയത്തിൽ നമുക്ക് ഒരു വമ്പൻ നീന്തൽകുളവും കാണുവാൻ സാധിക്കും . മോട്ടേറയിൽ ഒളിമ്പിക്സ് നീന്തൽകുളത്തിന്റെ മാതൃകയിലാണ്  നീന്തൽകുളം പണിഞ്ഞിരിക്കുന്നത്

See also  "ഐപിഎല്ലിൽ കളിച്ചിട്ട് മുസ്തഫിസൂറിന് ഒന്നും കിട്ടാനില്ല. അവനെ തിരിച്ചു വിളിക്കുന്നു"- തീരുമാനവുമായി ബിസിബി.
Scroll to Top