സഞ്ചുവിനു വീണ്ടും തിരിച്ചടി. സൂപ്പര്‍ താരത്തെ വിട്ടു നല്‍കില്ലാ

പുനരാരംഭിക്കുന ഐപിഎല്ലില്‍ ഭാഗമാകാന്‍ സൂപ്പര്‍ താരങ്ങളായ ഷാക്കീബ് അല്‍ ഹസ്സനെയും, മുസ്തഫിസര്‍ റഹ്മാനെയും അനുവദിക്കില്ലാ എന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് നസ്സമുള്‍ ഹസ്സന്‍ അറിയിച്ചു. ഓള്‍റൗണ്ടറായ ഷാക്കീബ് അല്‍ ഹസ്സന്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനു വേണ്ടിയും പേസര്‍ മുസ്തഫിസര്‍ റഹ്മാന്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് കളിക്കുന്നത്.

മലയാളി താരം സഞ്ചു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്രധാന ബോളറാണ് ഈ ബംഗ്ലാദേശ് താരം. ആര്‍ച്ചറിന്‍റെ അഭാവത്തില്‍ പേസ് നിര നയിച്ചത് മുസ്തഫിസര്‍ റഹ്മാനായിരുന്നു. കോവിഡ് വ്യാപനം ഉയര്‍ന്നതോടെയാണ് മെയ്യ് 4 ന് ഐപിഎല്‍ നിര്‍ത്തിവച്ചത്. സെപ്തംമ്പര്‍ മൂന്നാം ആഴ്ച്ച ഐപിഎല്‍ പുനരാംരഭിച്ചു ഒക്ടോബര്‍ രണ്ടാം ആഴ്ച്ച ഐപിഎല്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം.

20210531 211515

” രാജ്യാന്തര മത്സരങ്ങള്‍ കണക്കിലെടുത്ത് ഐപിഎല്ലിനു വേണ്ടി കളിക്കാന്‍ പോവുന്നത് അനുവദിക്കാന്‍ സാധ്യമാകില്ലാ. ടി20 ലോകകപ്പ് അടുത്ത് വരികയാണ്. ഓരോ മത്സരങ്ങളും പ്രധാനപ്പെട്ടതാണ്. നസ്സമുള്‍ ഹുസൈന്‍ പറഞ്ഞു. ഐപിഎല്ലിന്‍റെ കാലയളവില്‍ ബംഗ്ലാദേശ് ഓസ്ട്രേലിയ, ന്യൂസിലന്‍റ്, ഇംഗ്ലണ്ട് ടീമുകളുമായി ലിമിറ്റഡ് ഓവര്‍ സീരിസ് ഒരുക്കിയട്ടുണ്ട്. ഐപിഎല്‍ കളിക്കുവാനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം, താരങ്ങളെ വിട്ടു നല്‍കിലെന്ന് അറിയിച്ചിട്ടുണ്ട്.