ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 8 റണ്‍സ് വിജയവുമായി ഇന്ത്യന്‍ വനിതകള്‍ പരമ്പര സ്വന്തമാക്കി. 96 റണ്‍സ് വിജയവുമായി ഇറങ്ങിയ ബംഗ്ലാദേശ് 87 റണ്‍സില്‍ പുറത്തായി. മലയാളി താരം മിന്നു മണി 4 ഓവറില്‍ 1 മെയ്ഡനടക്കം 9 റണ്‍സ് വഴങ്ങി 2 വിക്കറ്റ് നേടി. ദീപ്തി ശര്‍മ്മ, ഷഫാലി വര്‍മ്മ എന്നിവര്‍ 3 വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 95 റൺസാണ് നേടിയത്. 19 റൺസ് നേടിയ ഷഫാലി വർമ്മയാണ് ടോപ്പ് സ്കോറര്‍. മിന്നു മണി 3 പന്തിൽ 5 റൺസ് നേടി.
നേരത്തെ ആദ്യ മത്സരത്തിൽ 3 വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. ജൂലൈ 13 നാണ് പരമ്പരയിലെ അവസാന മത്സരം.