ചാഹർ ഒരുതരം ലഹരിപോലെ, അവന് ഉടനെയെങ്ങും പക്വത വരുമെന്ന് തോന്നുന്നില്ല. ധോണിയുടെ വാക്കുകൾ ഇങ്ങനെ

ezgif 5 29ee96cbeb

നിലവിൽ ഇന്ത്യൻ ടീമിൽ കളിക്കുന്ന പല താരങ്ങളും മുൻനായകൻ മഹേന്ദ്ര സിംഗ് ധോണിയെ ഒരു മെന്റർ എന്ന നിലയിലാണ് കാണുന്നത്. ധോണിയോടുള്ള ബഹുമാനം അവർ പല സമയത്തും പ്രകടിപ്പിക്കാറുണ്ട്. 2007 മുതൽ 2018 വരെ 11 വർഷക്കാലമാണ് ധോണി ഇന്ത്യൻ ടീമിനെ നായകനായി തുടർന്നത്. ഒപ്പം 2008 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകനായി ഇന്ത്യൻ പ്രീമിയർ ലീഗിൽ അണിനിരക്കാനും ധോണിക്ക് സാധിച്ചിട്ടുണ്ട്. ഇതിനിടെ ധോണിയുടെ ക്രിക്കറ്റ് ജീവിതത്തിൽ ഒരുപാട് സൗഹൃദങ്ങൾ വന്നു പോയി. സുരേഷ് റെയ്ന, വിരാട് കോഹ്ലി തുടങ്ങിയവരൊക്കെയും ധോണിയുമായി വലിയ സൗഹൃദം സ്ഥാപിച്ചിരുന്ന താരങ്ങളാണ്. എന്നാൽ സമീപസമയത്ത് ശ്രദ്ധേയമാകുന്നത് മഹേന്ദ്ര സിംഗ് ധോണിക്ക് ദീപക് ചാഹറുമായുള്ള സൗഹൃദമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസണിൽ സഹതാരമായ ദീപക് ചാ ചഹറിനോട് ധോണി കുസൃതികൾ കാട്ടുന്ന വീഡിയോകൾ വൈറലായിരുന്നു. ഈ സാഹചര്യത്തിൽ ചാഹറുമായുള്ള തന്റെ സൗഹൃദത്തെ പറ്റി സംസാരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി.

ടീമിൽ നിന്ന് തനിക്ക് പലപ്പോഴും മാറ്റിനിർത്താൻ സാധിക്കാത്ത ക്രിക്കറ്ററാണ് ചാഹർ എന്നാണ് ധോണി പറഞ്ഞത്. എന്നാൽ ഇനിയും ചാഹർ ഒരുപാട് പക്വത നേടാനുണ്ട് എന്നും മഹേന്ദ്ര സിംഗ് ധോണി തമാശ രൂപേണ പറയുകയുണ്ടായി. ” ദീപക് ചാഹർ ഒരു ലഹരി പോലെയാണ്. അവൻ ഇവിടെ ഇല്ലെങ്കിൽ, എവിടെയാണ് അവൻ എന്ന് ഞങ്ങൾ ചിന്തിച്ചു കൊണ്ടിരിക്കും. അഥവാ അവൻ നമ്മുടെ അടുത്തുണ്ടെങ്കിൽ, എന്തിനാണ് അവൻ ഇവിടെ എന്ന് ചിന്തിക്കും. എന്നിരുന്നാലും ചാഹർ അല്പം പക്വത പ്രാപിക്കുന്നുണ്ട്. പക്ഷേ അതിന് നല്ലസമയമെടുക്കും. അതാണ് വലിയ പ്രശ്നം. എന്തായാലും എന്റെ ജീവിതകാലത്തോളം അവൻ പക്വത കൈവരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. “- ധോണി ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

ദീപക് ചാഹറിന്റെ ക്രിക്കറ്റ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച ഒന്നുതന്നെയാണ് മഹേന്ദ്ര സിംഗ് ധോണിയുടെ സാന്നിധ്യം. ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കാൻ ആരംഭിച്ചതു മുതലാണ് ദീപക് ചാഹറിന്റെ കരിയർ മുകളിലേക്ക് ഉയരാൻ തുടങ്ങിയത്. പലപ്പോഴും ട്വന്റി20 ക്രിക്കറ്റിൽ ഇന്നിംഗ്സിന്റെ ആദ്യസമയത്ത് തന്നെ ചാഹറിനെ ധോണി ബോൾ ചെയ്യിക്കാറുണ്ട്. ചാഹറിന് ലഭിക്കുന്ന സ്വിങ് അതിവിദഗ്ധമായി മുതലാക്കാൻ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പലപ്പോഴും സാധിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ് കിരീടമുയർത്തിയ സമയത്തൊക്കെയും ചാഹർ മികവ് പുലർത്തിയിരുന്നു. എന്നിരുന്നാലും ചുരുക്കം ചില സമയത്ത് മാത്രമാണ് ധോണി ചാഹറിനെ അവസാന ഓവറുകളിൽ പന്തേൽപ്പിച്ചിട്ടുള്ളത്. ആ സമയത്തെ അനുഭവത്തെപ്പറ്റി ചാഹർ ഒരിക്കൽ വിശദീകരിക്കുകയും ചെയ്തു.

“അന്ന് ഞാൻ രണ്ട് ബീമറുകൾ അവസാന ഓവറുകളിൽ എറിഞ്ഞിരുന്നു. ധോണി എന്റെ അടുത്ത് വരികയും, എന്തുകൊണ്ടാണ് ഇത്തരത്തിൽ ബോൾ ചെയ്യുന്നത് എന്ന് ചോദിക്കുകയും ചെയ്തു. ആ ചോദ്യത്തോടെ എന്റെ മനസ്സിലൂടെ ഒരുപാട് കാര്യങ്ങൾ കടന്നുപോയി ഞാൻ കരുതി എന്റെ കരിയർ അവിടെ അവസാനിച്ചുവെന്ന്. പക്ഷേ അടുത്ത അഞ്ചു പന്തുകളിൽ വെറും 5 റൺസ് മാത്രമായിരുന്നു ഞാൻ വിട്ടു നൽകിയത്. ശേഷം മത്സരം കഴിഞ്ഞ് ധോണി എന്നെ ആലിംഗനം ചെയ്യുകയും ചെയ്തു.”- ചാഹർ പറയുകയുണ്ടായി.

Scroll to Top