ന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഏകദിന പരമ്പരയിരെ രണ്ടാം മത്സരം നാളെ മിര്‍പൂരില്‍ നടക്കും. ആദ്യ ഏകദിനത്തില്‍ ത്രില്ലിങ്ങ് പോരാട്ടത്തില്‍ വിജയിച്ച ബംഗ്ലാദേശ് പരമ്പരയില്‍ മുന്നിലാണ്. രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ജീവന്‍ മരണ പോരാട്ടമായിരിക്കും ഇന്ത്യക്ക് നേരിടേണ്ടത്. ഈ മത്സരം കൂടി തോറ്റാല്‍ ഇന്ത്യ പരമ്പര തോല്‍ക്കും.
ആദ്യ മത്സരത്തില്‍ ബാറ്റിംഗില്‍ ദയനീയമായി ഇന്ത്യ പരാജയപ്പെട്ടു. 70 പന്തില്‍ 73 റണ്‍ നേടിയ കെല്‍ രാഹുലാണ് ടീമിന്‍റെ ടോപ്പ് സ്കോററായത്. 4 ഓള്‍റൗണ്ടര്‍മാരെ പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്തിയെങ്കിലും ബാറ്റിംഗില്‍ തിളങ്ങാനായില്ലാ.
ഇന്ത്യന്‍ നിരയില്‍ ഒരു മാറ്റത്തിനാകും സാധ്യത. അക്സര്‍ പട്ടേല്‍ മാച്ച് ഫിറ്റ്നെസ് കൈവരിച്ചാല്‍ ഷഹബാസ് അഹമ്മദിനു പകരം ഇടം കണ്ടെത്തിയേക്കും. ആദ്യ ഏകദിനത്തിനിടെ താക്കൂറിനു ക്രാംപ്സ് അനുഭവപ്പെട്ടെങ്കിലും അടുത്ത മത്സരത്തിനു ഫിറ്റാണ് എന്ന് ധവാന്‍ അറിയിച്ചട്ടുണ്ട്.
സാധ്യതാ ഇലവൻ: രോഹിത് ശർമ്മ (c), ശിഖർ ധവാൻ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (wk), വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്/അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, ദീപക് ചാഹർ, മുഹമ്മദ് സിറാജ്, കുൽദീപ് സെൻ
മത്സരം ഇന്ത്യന്‍ സമയം 11:30 ന് ആരംഭിക്കും. തത്സമയം സോണി ചാനലുകളില്‍ കാണാം.