ലോകചാമ്പ്യൻമാരെ മുട്ടുമടക്കിച്ച് ബംഗ്ലാദേശ്. 6 വിക്കറ്റിന്റെ തകർപ്പൻ വിജയം!!

ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ട്വന്റി20യിൽ അട്ടിമറിച്ച് ബംഗ്ലാദേശ്. ഇംഗ്ലണ്ടിനെതിരായ 3 ട്വന്റി20കൾ അടങ്ങുന്ന ദ്വിരാഷ്ട്രപരമ്പരയിലെ ആദ്യ മത്സരത്തിലാണ് ബംഗ്ലാദേശ് ഒരു തകർപ്പൻ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ 12 പന്തുകൾ അവശേഷിക്കെ ആറു വിക്കറ്റുകൾക്കായിരുന്നു ബംഗ്ലാദേശ് വിജയം കണ്ടത്. മുൻനിര ബാറ്റർ ഷാന്റോയുടെ മികവാർന്ന ബാറ്റിംഗ് ആയിരുന്നു മത്സരത്തിൽ ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചത്. ഈ വിജയത്തോടെ പരമ്പരയിൽ ബംഗ്ലാദേശ് 1-0ന് മുൻപിൽ എത്തിയിട്ടുണ്ട്.

Fqxwpy3aAAcBMiR

ചാറ്റോഗ്രാമിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബോളിംഗ് തെരഞ്ഞെടുക്കുകയാണ് ഉണ്ടായത്. എന്നാൽ വളരെ മികവാർന്ന തുടക്കമാണ് ഓപ്പണർമാരായ ഫിൽ സോൾട്ടും(38) ജോസ് ബട്ലറും ഇംഗ്ലണ്ടിന് നൽകിയത്. മത്സരത്തിൽ 42 പന്തുകളിൽ 67 റൺസായിരുന്നു ജോസ് ബട്ലറുടെ സമ്പാദ്യം. ഇരുവരുടെയും മികവിൽ ആദ്യ വിക്കറ്റിൽ 80 റൺസ് ഇംഗ്ലണ്ട് നേടി. എന്നാൽ ഇരുവർക്കും ശേഷം ക്രീസിലെത്തിയ ബാറ്റർമാരൊക്കെയും അമ്പേ പരാജയപ്പെടുകയായിരുന്നു. ബംഗ്ലാദേശ് നിരയിലെ മുഴുവൻ ബോളർമാരും വിക്കറ്റുകൾ സ്വന്തമാക്കി. അങ്ങനെ ഇംഗ്ലണ്ട് ഇന്നിംഗ്സ് കേവലം 156 റൺസിൽ അവസാനിച്ചു.

Fqxy7zYaYAA PL7

മറുപടി ബാറ്റിംഗിൽ ഓരോ ബാറ്റർമാരും ബംഗ്ലാദേശിനായി തീതുപ്പി. ക്രീസിലെത്തിയ എല്ലാവരും അടിച്ചുതകർത്തപ്പോൾ ബംഗ്ലാദേശ് വിജയത്തിലേക്കടുത്തു. 30 പന്തുകളിൽ 51 റൺസ് നേടിയ ഷാന്റോ ആയിരുന്നു ബംഗ്ലാനിരയിലെ ടോപ്പ് സ്കോറർ. ഒപ്പം 24 പന്തുകളിൽ 34 റൺസെടുത്ത ഷക്കീബ് അൽ ഹസനും ബംഗ്ലാദേശിനായി പൊരുതി. മത്സരത്തിൽ ആറ് വിക്കറ്റുകൾക്കായിരുന്നു ബംഗ്ലാദേശ് വിജയം കണ്ടത്.

ബംഗ്ലാദേശിനെ സംബന്ധിച്ച് വളരെ അഭിമാനകരമായ വിജയം തന്നെയാണ് ചാറ്റൊഗ്രാമിൽ സ്വന്തമാക്കിയിരിക്കുന്നത്. തങ്ങളുടെ കാണികളുടെ മുമ്പിൽവെച്ച് തന്നെ ലോകചാമ്പ്യന്മാരെ കീഴടക്കിയിരിക്കുകയാണ് ബംഗ്ലാദേശ്. മറുവശത്ത് വമ്പന്മാർ അണിനിരന്നിട്ടും നിരാശാജനകമായ പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ചവച്ചിരിക്കുന്നത്.

Previous articleആദ്യദിനം ഖവാജയുടെ താണ്ഡവം. തീ തുപ്പാൻ മറന്ന് ഇന്ത്യൻ ബോളിംഗ് നിര.
Next articleമുംബൈക്കെതിരെ കളിക്കാന്‍ മലയാളി താരവും. വനിത ഐപിഎല്ലില്‍ മിന്നു മണിക്ക് അവസരം.