അഫ്ഗാനെ മുട്ടുകുത്തിച്ച് ബംഗ്ലകളുടെ തിരിച്ചുവരവ്. സൂപ്പർ 4 പ്രതീക്ഷകൾ നിലനിർത്തി ഉഗ്രൻ വിജയം.

366599

അഫ്ഗാനിസ്ഥാനെതിരായ ഏഷ്യാകപ്പ് മത്സരത്തിൽ വിജയം നേടി ബംഗ്ലാദേശ് പട. ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ കനത്ത പരാജയം ഏറ്റുവാങ്ങിയ ബംഗ്ലാദേശ് അഫ്ഗാനെതിരെ 89 റൺസിന്റെ വമ്പൻ വിജയമാണ് സ്വന്തമാക്കിയത്
ഈ വിജയത്തോടെ സൂപ്പർ 4 പ്രതീക്ഷകൾ നിലനിർത്താൻ ബംഗ്ലാദേശിന് സാധിച്ചിട്ടുണ്ട്. അടുത്ത മത്സരത്തിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തുകയാണെങ്കിൽ ബംഗ്ലാദേശ് ഏഷ്യാകപ്പിന്റെ സൂപ്പർ നാല് റൗണ്ടിൽ എത്തും. മത്സരത്തിൽ മെഹദി ഹസന്റെയും ഷാന്റോയുടെയും തകർപ്പൻ സെഞ്ച്വറികളാണ് ബംഗ്ലാദേശിനെ വിജയത്തിൽ എത്തിച്ചത്.

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച ഒരു ഓപ്പണിങ് കൂട്ടുകെട്ട് തന്നെയാണ് ബംഗ്ലാദേശിനായി ഓപ്പണർമാർ നൽകിയത്. ആദ്യ വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർക്കാൻ മുഹമ്മദ് നയീമിനും(28) മെഹ്ദി ഹസ്സനും സാധിച്ചു. പിന്നീട് മുഹമ്മദ് നയിമും ഹൃദോയും(0) ചെറിയ ഇടവേളയിൽ കൂടാരം കയറിയത് ബംഗ്ലാദേശിനെ ബാധിച്ചു. എന്നിരുന്നാലും നാലാമനായി ക്രീസിലെത്തിയ ഷാന്റോ, മെഹദി ഹസൻ മിറാസിനൊപ്പം ക്രീസിൽ ഉറക്കുകയായിരുന്നു. ശേഷം ഒരു തകർപ്പൻ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ കെട്ടിപ്പടുക്കാൻ ഇരുവർക്കും സാധിച്ചു.

മത്സരത്തിൽ 215 റൺസിന്റെ വമ്പൻ കൂട്ടുകെട്ടാണ് ഷാന്റോയും മെഹതി ഹസൻ മിറാസും ചേർന്ന് കെട്ടിപ്പടുത്തത്. മെഹദി ഹസൻ 119 പന്തുകളിൽ 7 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 112 റൺസ് നേടുകയുണ്ടായി. ഷാന്റോ 105 പന്തുകളിൽ നിന്ന് 9 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 104 റൺസാണ് നേടിയത്. അവസാന ഓവറുകളിൽ 15 പന്തുകളിൽ 25 റൺസ് നേടിയ മുഷ്ഫീഖുർ റഹീമും, 18 പന്തുകളിൽ 32 റൺസ് നേടിയ നായകൻ ഷക്കീബ് അൽ ഹസനും കളം നിറഞ്ഞതോടെ ബംഗ്ലാദേശ് 334ന് 5 എന്ന കൂറ്റൻ സ്കോറിൽ എത്തുകയായിരുന്നു.

Read Also -  അന്ന് സൂര്യയുടെ കഴിവുകൾ ഞാൻ തിരിച്ചറിഞ്ഞില്ല. ഇന്ന് ഞാൻ അതിൽ വിഷമിക്കുന്നു. ഗൗതം ഗംഭീർ പറയുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കത്തിൽ തന്നെ താളം പിഴച്ചു. വലിയ പ്രതീക്ഷയായിരുന്ന ഗുർബാസ്(1) തുടക്കത്തിൽ മടങ്ങിയതോടെ അഫ്ഗാനിസ്ഥാൻ പതറി. എന്നിരുന്നാലും മറ്റൊരു ഓപ്പണറായ ഇബ്രാഹിം സദ്രാൻ(75) ക്രീസിലുറച്ചുm വേണ്ട രീതിയിൽ സ്കോറിങ് റേറ്റ് ഉയർത്താൻ സാധിച്ചില്ലെങ്കിലും ക്രീസിൽ തുടരുന്ന കാര്യത്തിൽ സദ്രാൻ വിജയിച്ചു. ഒപ്പം നായകൻ ഷാഹിദിയും(51) ക്രീസിൽ അല്പസമയം ചിലവഴിച്ചതോടെ അഫ്ഗാന് പ്രതീക്ഷകൾ എത്തി

എന്നാൽ തുടക്കം മുതൽ മെല്ലെ പോക്ക് നടത്തിയ അഫ്ഗാനിസ്ഥാനെ റൺ റേറ്റ് ബാധിക്കുകയുണ്ടായി. അവസാന ഓവറുകളിൽ സ്കോറിങ് റേറ്റ് ഉയർത്താൻ ശ്രമിക്കുന്നതിനിടെ അഫ്ഗാനിസ്ഥാന് തുടർച്ചയായി വിക്കറ്റുകളും നഷ്ടമായി. ഇത്തരത്തിൽ അഫ്ഗാനിസ്ഥാൻ മത്സരത്തിൽ പരാജയം നേരിടുകയായിരുന്നു.

Scroll to Top