ചരിത്രപരമായ മണ്ടത്തരം :ക്രിക്കറ്റ്‌ ലോകത്ത് ഞെട്ടലായി ബംഗ്ലാദേശ് റിവ്യൂ

ക്രിക്കറ്റ്‌ ലോകത്ത് വളരെ അധികം ചർച്ചാ വിഷയമായി മാറുന്നത് ന്യൂസിലാൻഡ് : ബംഗ്ലാദേശ് ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റാണ്. ആവേശകരമായ മത്സരത്തിൽ രണ്ട് ടീമുകളും കടുത്ത പോരാട്ടമാണിപ്പോൾ കാഴ്ചവെക്കുന്നത്. നാലാം ദിനം കളി നിർത്തുമ്പോൾ ബംഗ്ലാദേശ് 458 റൺസ്‌ ടോട്ടലിന് മറുപടിയായി ബാറ്റിങ് ആരംഭിച്ച കിവീസ് ടീം രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 147 എന്ന സ്കോറിലാണ്. നിലവിൽ കിവീസ് ടീമിന് 17 റൺസിന്റെ ലീഡാണുള്ളത്. നേരത്തെ ഒന്നാമത്തെ ഇന്നിങ്സിൽ 328 റൺസാണ് കിവീസ് നേടിയത്. അതേസമയം എല്ലാ ക്രിക്കറ്റ്‌ പ്രേമികളിലും സർപ്രൈസായി മാറി കഴിഞ്ഞത് ഇന്നലെ മത്സരത്തിനിടയിൽ സംഭവിച്ച ഒരു റിവ്യൂവാണ്.

മത്സരത്തിൽ മനോഹരമായ ബാറ്റിങ് പ്രകടത്താൽ ബംഗ്ലാദേശ് അധിപത്യം ഉറപ്പിച്ചുവെങ്കിലും കിവീസ് ബൗളർമാർ പിന്നീട് ശക്തമായി തിരികെ വന്നത് നമുക്ക് നാലാം ദിനം കാണാൻ സാധിച്ചു. എന്നാൽ നാലാം ദിനം എല്ലാവരിലും ചിരി പടർത്തിയത് പേസർ ടാസ്‌ക്കിൻ അഹമ്മദിന്‍റെ ഓവറിലെ ഒരു ഡീആർഎസ്‌ റിവ്യൂയാണ്. റോസ് ടെയ്ലർക്ക്‌ എതിരായ ഓവറിൽ ബംഗ്ലാദേശ് ടീം ഒരു എൽ. ബി. ഡ ബ്ളൂ അപ്പീൽ നടത്തി എങ്കിലും ഓൺ ഫീൽഡ് അമ്പയർ ഔട്ട്‌ നൽകിയില്ല. ശേഷം മൂന്നാം അമ്പയർക്ക്‌ തീരുമാനം റിവ്യൂവായി കൊടുക്കാനുള്ള ബംഗ്ലാദേശ് നായകൻ തീരുമാനം ഏറെ ഷോക്കായി മാറി.

മൂന്നാം അമ്പയർ പരിശോധനകളിൽ ബോൾ റോസ് ടെയ്ലർ പാഡിലൊന്നും തട്ടിയിട്ടില്ലെന്ന് വ്യെക്തം. കൂടാതെ ആ ബോൾ കൃത്യമായി ബാറ്റ്‌സ്മാന്റെ ബാറ്റ് മിഡിൽ കൊണ്ടതാണെന്നും വ്യക്തം. ബാറ്റ്‌സ്മാൻ കളിച്ച ഒരു പെർഫെക്ട് ഡിഫെൻസ് ഷോട്ടിന് അനാവശ്യ റിവ്യൂ കൊടുത്ത ബംഗ്ലാദേശ് ടീം തീരുമാനം കമന്റേറ്റർമാരെ പോലും ഒരുവേള ഏറെ ഞെട്ടിച്ചു.

Previous articleസിക്സ് അടിച്ച് റെക്കോർഡ് കിങായി ജസ്പ്രീത് ബുംറ : എത്തിയത് ശ്രീശാന്തിന്‍റെ നേട്ടത്തിനൊപ്പം
Next articleകൂട്ടുകെട്ട് പൊളിക്കാൻ ഞാൻ എത്തും : ഒറ്റ സ്പെല്ലിൽ മൂന്ന് വിക്കറ്റ്