സിക്സ് അടിച്ച് റെക്കോർഡ് കിങായി ജസ്പ്രീത് ബുംറ : എത്തിയത് ശ്രീശാന്തിന്‍റെ നേട്ടത്തിനൊപ്പം

Bumrah six vs rabada scaled

ഇന്ത്യ : സൗത്താഫ്രിക്ക രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ബാറ്റിങ് തകർച്ച നേരിട്ട് ഇന്ത്യൻ ടീം. ഒന്നാം ദിനം ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീമിന് 202 റൺസാണ് നേടാൻ കഴിഞ്ഞത്. ക്യാപ്റ്റൻ രാഹുൽ അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയത് ശ്രദ്ധേയമായെങ്കിലും മറ്റുള്ളവരുടെ മോശം പ്രകടനം തിരിച്ചടിയായി മാറി. അശ്വിൻ (46 റൺസ്‌ ), ബുംറ (14 റൺസ്‌ )എന്നിവരുടെ പോരാട്ടമാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്.

3 വിക്കറ്റുകൾ വീഴ്ത്തിയ റബാഡയുടെ ഓവറിൽ ഒരു സിക്സും രണ്ട് ഫോറും അടക്കം 14 റൺസ്‌ അടിച്ച ജസ്‌പ്രീത് ബുംറയുടെ ബാറ്റിങ് ഇന്ത്യൻ ക്യാമ്പിൽ ആവേശമായി മാറി. തന്റെ ബാറ്റിങ്ങിൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി ധാരാളം മികവ് കൊണ്ടുവന്ന ബുംറ പലപ്പോഴും വാലറ്റ ബാറ്റിങ്ങിൽ റൺസ്‌ നേടാറുണ്ട്. ഇന്നലെ റബാഡക്ക്‌ എതിരെ സിക്സ് അടിച്ച് അപൂർവ്വമായ അനേകം നേട്ടങ്ങൾ കൂടി താരം സ്വന്തം പേരിലാക്കി.

സൗത്താഫ്രിക്കയിൽ ടെസ്റ്റിൽ സിക്സ് അടിച്ച ചുരുക്കം ബാറ്റ്‌സ്മാന്മാരിൽ ഒരാളായി മാറിയ ബുംറ ഈ നേട്ടം സ്വന്തമാക്കിയ അപൂർവ്വം ഒരു ഇന്ത്യൻ താരമായി മാറി. ഇന്ത്യൻ ഇതിഹാസ താരങ്ങളായ രാഹുൽ ദ്രാവിഡ്‌, വിരാട് കോഹ്ലി എന്നിവർക്ക് പോലും നേടാൻ കഴിയാത്ത സിക്സ് നേട്ടമാണ് ബുംറക്ക്‌ അടിച്ചെടുക്കാൻ കഴിഞ്ഞത്. റബാഡയുടെ ഷോർട്ട് ബോളിൽ മനോഹരമായ ഹുക്ക് ഷോട്ട് കളിച്ചാണ് ബുംറ സിക്സ് ക്ലബ്ബിൽ ഇടം പിടിച്ചത്. നേരത്തെ 2006ലെ ഇന്ത്യൻ ടീം സൗത്താഫ്രിക്കൻ ടൂറിൽ ശ്രീശാന്ത് സമാനമായ ഒരു സിക്സ് നേടിയിരുന്നു. ശ്രീശാന്തിന് പിന്നാലെ സൗത്താഫ്രിക്കൻ മണ്ണിൽ സിക്സ് നേടുന്ന ആദ്യത്തെ പത്താം നമ്പർ ബാറ്റ്‌സ്മാനായി ബുംറ മാറി.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

2006ൽ അന്നത്തെ സൗത്താഫ്രിക്കൻ ടൂറിൽ ആന്ദ്ര നെൽ എതിരെ ശ്രീശാന്ത് നേടിയ സിക്സും അതിന് ശേഷമുള്ള മലയാളി താരം ഡാൻസും എല്ലാം ഇന്നും ക്രിക്കറ്റ്‌ പ്രേമികൾക്കും മറക്കാൻ സാധിക്കില്ല.ആ ടെസ്റ്റിൽ 5 വിക്കറ്റുകൾ വീഴ്ത്തിയ ശ്രീശാന്ത് ബൗളിംഗ് മികവിൽ ഇന്ത്യൻ ടീം സൗത്താഫ്രിക്കൻ മണ്ണിലെ ആദ്യത്തെ ടെസ്റ്റ്‌ ജയം സ്വന്തമാക്കി.

Scroll to Top