ക്രിക്കറ്റ് ലോകത്തെ ഏറ്റവും അധികം ഞെട്ടിക്കുകയും ഒപ്പം ഐസിസി ടി :20 ക്രിക്കറ്റ് ലോലകപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യുമെന്ന് എല്ലാവരും വിശ്വസിക്കുന്ന ഒരു ടീമാണ് ബംഗ്ലാദേശ്. ഇക്കഴിഞ്ഞ മൂന്ന് മാസം ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ഒരിക്കൽ പോലും മറക്കാൻ കഴിയില്ല. ശക്തരായ രണ്ട് ടീമുകൾക്ക് എതിരെ ടി :20 ക്രിക്കറ്റ് പരമ്പര നേടിയാണ് ബംഗ്ലാദേശ് അവരുടെ കരുത്ത് തെളിയിച്ചത്. ഓസ്ട്രേലിയക്ക് എതിരായ നിർണായക പരമ്പരയിൽ 4-1 ജയം സ്വന്തമാക്കിയ ബംഗ്ലാദേശ് ടീം ന്യൂസിലാൻഡ് ടീമിനെയും 3-2നാണ് ടി :20 പരമ്പരയിൽ വീഴ്ത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായിട്ടാണ് രണ്ട് ടീമുകൾക്കും എതിരെ ബംഗ്ലാദേശ് ടീം പരമ്പര ജയിക്കുന്നത്. സ്പിന്നർമാർ കാഴ്ചവെച്ച മാസ്മരിക പ്രകടനമാണ് ചരിത്ര നേട്ടങ്ങളിൽ ബംഗ്ലാദേശ് ടീമിനെ സഹായിച്ചത്.
എന്നാൽ സ്പിൻ ബൗളർമാരുടെ മാത്രം മികവിൽ ടെണിംഗ് വിക്കറ്റുകൾ ഒരുക്കി ബംഗ്ലാദേശ് ജയിച്ചുവെന്നുള്ള രൂക്ഷ വിമർശനവും ക്രിക്കറ്റ് ലോകത്ത് ഈ രണ്ട് പരമ്പര ജയത്തിന് പിന്നാലെ വളരെ ഏറെ ശക്തമാണ്.ടി :20 ക്രിക്കറ്റിൽ എല്ലാവരും കാണാത്തരീതിയിൽ ബൗളർമാരെ എല്ലാം വളരെ അധികം പിന്തുണച്ച പിച്ചിലാണ് കളികൾ നടന്നത്. ഇപ്പോൾ വിമർശകർ ഉന്നയിച്ച ആരോപണത്തിന് മറുപടി നൽകുകയാണ് സ്റ്റാർ ആൾറൗണ്ടറായ ഷാക്കിബ്. മത്സരങ്ങൾ നടന്നത് ഏതൊരു ബാറ്റ്‌സ്മാനും റൺസ് നേടുവാൻ വളരെ ബുദ്ധിമുട്ടേറിയ പിച്ചിലാണെന്ന് തുറന്ന് പറഞ്ഞ ഷാക്കിബ് ഇത്തരം പിച്ചിൽ കളിച്ചാൽ ഒരാളുടെ കരിയർ തന്നെയും അവസാനിക്കുമെന്നും ഷാക്കിബ് അഭിപ്രായം വിശദമാക്കി.
ഐപിഎല്ലിൽ കളിക്കാനായി പോകുന്നത് സന്തോഷമാണെന്ന് പറഞ്ഞ ഷാക്കിബ് ഈ രണ്ട് പരമ്പരകളിലായി 9-10 ടി :20 മത്സരങ്ങൾ ഒരേ പിച്ചിലാണ് കളിച്ചത് എന്നും വ്യക്തമാക്കി. “രണ്ട് പരമ്പരകളിൽ എല്ലാ മത്സരവും കളിച്ച ബാറ്റ്‌സ്മാന്മാർ പോലും ഇപ്പോൾ ഫോം ഔട്ടിലാണ്. ഈ പിച്ച് അപ്രകാരമാണ്. ഇവിടെ ഈ പിച്ചിൽ കളിച്ച ഒരു ബാറ്റ്‌സ്മാനും തന്റെ ബാറ്റിങ് മികവ് പുറത്തെടുക്കാൻ കഴിഞ്ഞില്ല. ആരും ഈ പരമ്പരയുടെ പ്രകടനം കണക്കാക്കില്ല എന്നാണ്. എന്തെന്നാൽ അത്ര പ്രശ്നമാണ് ഈ പിച്ചിൽ റൺസ് നേടുന്നത് “ഷാക്കിബ് വിശദമാക്കി.
“വളരെ അധികം ബുദ്ധിമുട്ടേറിയ ഈ ഒരു പിച്ചിലെ മോശം പ്രകടനം ആരെയും ബാധിക്കില്ല. അങ്ങനെ ഒരു പിച്ചാണ് ഇത്. ഈ പിച്ചിൽ 16-17 മത്സരങ്ങൾ കൂടി കളിച്ചാൽ ഒരു ബാറ്റ്‌സ്മാന്റെ ക്രിക്കറ്റ് കരിയർ പോലും അവസാനിച്ചേക്കാം ” ഷാക്കിബ് വ്യക്തമാക്കി