ഇന്ത്യൻ ടീമിൽ സർപ്രൈസ് ക്യാപ്റ്റൻ :ചർച്ചകളുമായി കോഹ്ലി

images 2021 08 26T164502.940

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്കിടയിൽ കഴിഞ്ഞ കുറച്ചധികം നാളുകളായി ഏറെ ചർച്ചയായി മാറുന്നത് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻസി സംബന്ധിച്ച പ്രധാന സംശയങ്ങളാണ്.നിലവിലിപ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മൂന്ന് ഫോർമാറ്റിലും നയിക്കുന്നത് ക്യാപ്റ്റൻ കോഹ്ലിയാണ്. ഏറെ മികച്ച റെക്കോർഡുകൾ നായകൻ റോളിൽ കരസ്ഥമാക്കിയിട്ടുള്ള കോഹ്ലിക്ക്‌ ഇപ്പോൾ കനത്ത തിരിച്ചടി നൽകുന്നത് അദ്ദേഹത്തിന്റെ ബാറ്റിങ് ഫോമാണ്. കരിയറിലെ മോശം ബാറ്റിങ് ഫോമിൽ തുടരുന്ന കോഹ്ലി ഏതേലും ഫോർമാറ്റിൽ നിന്നും നായക സ്ഥാനം ഒഴിയണമെന്ന് ആവശ്യം ഉയർന്ന് കഴിഞ്ഞു. കോഹ്ലിക്ക്‌ ബാറ്റിങ്ങിൽ അടക്കം കൂടുതലായി ശ്രദ്ധിക്കാൻ ക്യാപ്റ്റൻസി ഒഴിയുന്നത് കൂടി സഹായകമാകുമെന്നും മുൻ താരങ്ങൾ അടക്കം അഭിപ്രായപെടുന്നുണ്ട്.

എന്നാൽ ഇപ്പോൾ ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം നായകൻ കോഹ്ലി തന്റെ ക്യാപ്റ്റൻസി റോളിൽ മാറ്റങ്ങൾക്കായി തയ്യാറെടുപ്പ് നടത്തുന്നുവെന്നാണ് സൂചന. നിലവിൽ ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനായുള്ള ഏറെ കഠിന പരിശീലനവും തയ്യാറെടുപ്പും നടത്താൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ടീം ഇത്തവണ ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് കരസ്ഥമാക്കാമെന്നും വിശ്വസിക്കുന്നു. ടി :20 ക്രിക്കറ്റ്‌ ലോകകപ്പിന് ശേഷം വളരെ നിർണായകമായ തീരുമാനത്തിലേക്ക് കോഹ്ലി എത്തുമെന്നാണ് സൂചന.

See also  സഞ്ജു മാജിക്. കിടിലൻ ത്രോയിൽ ലിവിങ്സ്റ്റൺ പുറത്ത്. (വീഡിയോ)

ടി :20 ക്രിക്കറ്റ്‌ ലോകകപ്പിന് ശേഷം ടി :20, ഏകദിന ഫോർമാറ്റുകളിലെ ക്യാപ്റ്റൻസി പദവി രോഹിത് ശർമ്മക്ക് കൈമാറാൻ കോഹ്ലി ആഗ്രഹിക്കുന്നുണ്ട് എന്നാണ് ചില റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ടെസ്റ്റ്‌ നായകനായി കരിയറിൽ മുൻപോട്ട് പോകാം എന്നൊരു തീരുമാനം കോഹ്ലി കൈകൊള്ളുമെന്നാണ് ടീമിലെ ചില ചർച്ചകൾ സൂചന നൽകുന്നത്. ഏകദിന, ടി :20 ക്യാപ്റ്റനായി രോഹിത് ശർമ്മയെ കൊണ്ടുവരുന്നതിൽ വിരാട് കോഹ്ലിയും ബിസിസിഐ അധികൃതരും രോഹിത്തും ചർച്ചകൾ നടത്തി എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ലിമിറ്റഡ് ഓവർ ക്യാപ്റ്റൻസി രോഹിത്തിന് നൽകി ടീമിലൊരു പ്രധാന താരമായി തുടരുവാനാണ് കോഹ്ലിയുടെ പദ്ധതികളെന്നും സൂചനയുണ്ട്

Scroll to Top