ഐസിസിയുടെ പുതുക്കിയ ഏകദിന ബാറ്റിംഗ് റാങ്കിങ്ങില്‍ പാക്കിസ്ഥാന്‍ താരം ബാബര്‍ അസം ഒന്നാമതെത്തി. 2017 ഒക്ടോബറിനു ശേഷം ഒന്നാമത് തുടരുന്ന വീരാട് കോഹ്ലിയെ പിന്തള്ളിയാണ് ബാബര്‍ അസം ഒന്നാമത് എത്തിയത്. 1258 ദിവസമാണ് വീരാട് കോഹ്ലി ഒന്നാമത് തുടര്‍ന്നത്.
ദക്ഷിണാഫ്രിക്കന്‍ സീരിസിലെ തകര്‍പ്പന്‍ പ്രകടനമാണ് ബാബര്‍ അസമിനെ ഒന്നാമത് എത്തിച്ചത്. 3 മത്സരങ്ങളില്‍ നിന്നായി 228 റണ്‍സാണ് ബാബര്‍ അസം നേടിയത്. അതേ സമയം ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയില്‍ വീരാട് കോഹ്ലിക്ക് ശോഭിക്കാനായില്ലാ. 3 മത്സരങ്ങളില്‍ ഒരു സെഞ്ചുറി പോലുമില്ലാതെ 129 റണ്‍സ് മാത്രമാണ് നേടിയത്.
നിലവില്‍ ബാബര്‍ അസമിന് 865 റേറ്റിങ്ങ് പോയിന്‍റാണ് ഉള്ളത്. വീരാട് കോഹ്ലി 857 പോയിന്‍റായി രണ്ടാമത് തുടരുന്നു. രോഹിത് ശര്‍മ്മ (852), റോസ് ടെയ്ലര്‍ (801) എന്നിവരാണ് തൊട്ടു പിന്നില്‍. അതേ സമയം പാക്കിസ്ഥാന്‍ ഓപ്പണര്‍ ഫഖര്‍ സമാന്‍ ആദ്യ പത്തിലെത്തി. പരമ്പരയില്‍ 302 റണ്‍ നേടിയ പാക്കിസ്ഥാന്‍ ഓപ്പണര്‍ ഏഴാമതാണ്.
ബോളര്‍മാരുടെ റാങ്കിങ്ങില്‍ 737 പോയിന്‍റുമായി ട്രെന്‍റ് ബോള്‍ട്ട് ഒന്നാമത് തുടരുന്നു. മുജീബ് റഹ്മാന്‍, മാറ്റ് ഹെന്‍റി, ജസ്പ്രീത് ബൂംറ എന്നിവരാണ് തൊട്ടു പിന്നില്‍. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ബംഗ്ലാദേശിന്‍റെ ഷാക്കീബ് അല്‍ ഹസ്സന്‍ ഒന്നാമത് തുടരുന്നു. ബെന്‍ സ്റ്റോക്ക്സാണ് പിന്നില്‍. ടീം റാങ്കിങ്ങില്‍ 121 പോയിന്‍റുമായി ഇംഗ്ലണ്ടാണ് ഒന്നാമത്. 119 പോയിന്‍റുമായി ഇന്ത്യ രണ്ടാമത്.
Rank | Player | Country | Rating Points |
1 | Babar Azam | Pakistan | 865 |
2 | Virat Kohli | India | 857 |
3 | Rohit Sharma | India | 825 |
4 | Ross Taylor | New Zealand | 801 |
5 | Aaron Finch | Australia | 791 |
6 | Jonny Bairstow | England | 785 |
7 | Fakhar Zaman | Pakistan | 778 |
7 | Faf du Plessis | South Africa | 778 |
9 | David Warner | Australia | 773 |
9 | Shai Hope | West Indies | 773 |