സഞ്ജുവിനെതിരെ പന്തെറിയുക ദുഷ്കരം : തുറന്ന് പറഞ്ഞ് ലോകേഷ് രാഹുൽ

FB IMG 1618251544689

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നായിരുന്നു പഞ്ചാബ് കിങ്‌സ് : രാജസ്ഥാൻ റോയൽസ് പോരാട്ടം .വമ്പൻ സ്കോർ പിറന്ന മത്സരത്തിൽ പഞ്ചാബ് അവസാന പന്തിൽ 4 റൺസിന്റെ മിന്നും വിജയം നേടി .നായകനായുള്ള  ഐപിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ സെഞ്ച്വറി നേടി പോരാട്ടം നയിച്ചപ്പോൾ ടീമിന് വിജയം നേടുവാനായില്ല എന്നതാണ് ഏറെ സങ്കടകരമായ കാര്യം .

ഇപ്പോഴിതാ രാജസ്ഥാൻ റോയൽസ് എതിരായ 2021 ഇന്ത്യൻ പ്രീമിയർ ലീഗ്  സീസണിലെ ആദ്യ  മത്സരത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് നായകന്‍ കെ എല്‍ രാഹുല്‍.
“മത്സരത്തിന്റെ എല്ലാ നിമിഷവും എന്റെ ഹൃദയമിടിപ്പ് ഏറ്റവും  ഉയരത്തിൽ തന്നെയായിരുന്നു .എന്നാല്‍  ഞങ്ങൾ ഒരിക്കലും ജയിക്കുമെന്ന വിശ്വാസം കൈവിടാന്‍ തയ്യാറല്ലായിരുന്നു. ഒന്ന് രണ്ട് വിക്കറ്റുകള്‍ മത്സരത്തിലേക്ക് ഞങ്ങളെ തിരികെ എത്തിക്കുമെന്ന് എനിക്ക്  അറിയാമായിരുന്നു. ആദ്യത്തെ 11 ഓവര്‍ വരെ വളരെ നന്നായി പന്തെറിയാന്‍ ഞങ്ങള്‍ക്കായി. ഞാനടക്കം കുറച്ച് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. ഒരു ബൗളിങ് നിര  എന്ന നിലയില്‍ പദ്ധതിക്കനുസരിച്ച് പന്തെറിയാനായി. സഞ്ജുവിനെതിരേ പന്തെറിയുക എന്നത് വളരെയേറെ  പ്രയാസമുള്ള കാര്യമാണ് .”രാഹുൽ വിശദീകരിച്ചു  .

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

മത്സരത്തില്‍ സഞ്ജു 63 പന്തിൽ 12 ഫോറും ഏഴ് സിക്‌സറുകളും ഉള്‍പ്പടെ 119 റൺസെടുത്ത് തിളക്കമാർന്ന ബാറ്റിംഗ് കാഴ്ചവെച്ചു .33 പന്തുകളില്‍ അര്‍ധ സെഞ്ചുറി നേടിയ താരം പിന്നീട്  വമ്പൻ ഷോട്ടുകളാൽ സ്കോറിങ് ഉയർത്തി .
ഐപിഎല്ലില്‍ തന്റെ  ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി ക്രിക്കറ്റര്‍ സ‍ഞ്ജു  സാംസൺ എത്തിയെങ്കിലും താരത്തിന് ടീമിനെ വിജയത്തിൽ എത്തിക്കുവാൻ സാധിച്ചില്ല .സഞ്ജു തന്നെയാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് .ഐപിൽ കരിയറിലെ താരത്തിന്റെ മൂന്നാം സെഞ്ച്വറി പ്രകടനമാണിത് .

Scroll to Top