പഞ്ചാബിന്റെ ഈ താരം സ്കൂൾ കഴിഞ്ഞ് വരുന്ന കുട്ടികളെ പോലെ : രൂക്ഷ വിമർശനവുമായി സുനിൽ ഗവാസ്‌ക്കർ

സീസണിലെ ആവേശകരമായ ആദ്യ മത്സരത്തിൽ ലോകേഷ് രാഹുൽ നയിക്കുന്ന പഞ്ചാബ് കിങ്‌സ് രാജസ്ഥാൻ റോയൽസിനെ 4 റൺസിന്‌ തോൽപ്പിച്ചു .
അവസാന പന്ത് വരെ നീണ്ട ആവേശ പോരാട്ടത്തിൽ സഞ്ജു സാംസന്റെ സെഞ്ച്വറിയെയും  മറികടന്നാണ്‌ ടീം ജയിച്ചത് . സീസണിലെ രണ്ടാം മത്സരത്തിൽ  പഞ്ചാബ് ചെന്നൈ സൂപ്പർ കിങ്സിനെ ഏപ്രിൽ 16ന് നേരിടും

എന്നാൽ പഞ്ചാബ് കിങ്‌സ് ടീമിലെ ഒരു വിദേശ താരത്തെ കുറിച്ച് രസകരമായ ഒരു അനുഭവം തുറന്ന് പറയുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌ക്കർ .ഓസ്‌ട്രേലിയയുടെ യുവ പേസര്‍ ജൈ റിച്ചാര്‍ഡ്‌സണ്‍ തനിക്ക് സ്‌കൂള്‍ കുട്ടിയെ പോലെയാണ് തോന്നിയതെന്ന് ഗവാസ്‌കര്‍ പറയുന്നു.
പ്രമുഖ താരത്തിലൊരാൾ  തന്നെ വിളിച്ച് പറഞ്ഞപ്പോള്‍ മാത്രമാണ് അത് ഓസീസ് താരം  റിച്ചാര്‍ഡ്‌സനാണ് എന്ന് പോലും താൻ മനസ്സിലാക്കിയത് എന്നാണ് ഗവാസ്‌ക്കർ പറയുന്നത് .

“ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള ഫ്‌ളൈറ്റിലായിരുന്നു ഞാനും പേസർ  ജൈ റിച്ചാര്‍ഡ്‌സണും ഉണ്ടായിരുന്നത്. എന്റെ തൊട്ടടുത്തായിരുന്നു അദ്ദേഹം ഇരുന്നത്. എട്ടോ പത്തോ ദിവസം മുമ്പാണ് ഇത്  സംഭവിച്ചത്. താരം  ഷോര്‍ട്ട്‌സൊക്കെ ധരിച്ച് ഒരു സ്‌കൂള്‍ കുട്ടിയെ പോലെയാണ് ഇരുന്നത് . എനിക്ക് അദ്ദേഹത്തെ കണ്ടപ്പോള്‍  എനിക്ക് തോന്നിയത് അങ്ങനെയാണ് . ആ വിമാനത്തില്‍ പക്ഷേ ആളുകളും കുറവായിരുന്നു. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കേണ്ടതിനാല്‍ ഒരു നിര പിന്നിലായിട്ടായിരുന്നു റിച്ചാര്‍ഡ്‌സണ്‍ ഇരുന്നത്.  കിവീസ് മുൻ താരം സൈമണ്‍ ഡോള്‍ ആ വിമാനത്തിലുണ്ടായിരുന്നു. അദ്ദേഹം സംസാരിച്ചത് ആരോടാണെന്ന് ഞാന്‍ ചോദിച്ചപ്പോഴാണ്,അതാണ് ജൈ റിച്ചാര്‍ഡ്‌സണാണെന്ന് അദ്ദേഹം പറഞ്ഞ് തന്നത്. എനിക്ക് അതുവരെ ഓസീസ് താരത്തെ മനസ്സിലായില്ല ” ഗവാസ്‌ക്കർ തന്റെ അനുഭവം വെളിപ്പെടുത്തി .

അതേസമയം ഇത്തവണത്തെ ഐപിൽ താരലേലത്തില് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയ ഏറ്റവും വിലയേറിയ താരങ്ങളിലൊരലാണ് .14 കോടിയാണ് താരത്തിനായി  ടീം  ചിലവിട്ടത്.നേരത്തെ ബിഗ് ബാഷ് ലീഗില്‍ റിച്ചാര്‍ഡ്‌സണ്‍ 27 വിക്കറ്റുകളാണ് ഈ സീസണില്‍ വീഴ്ത്തിയത്.രാജസ്ഥാൻ എതിരായ മത്സരത്തിൽ താരം  ജോസ് ബട്ട്ലറുടെ വിക്കറ്റ് വീഴ്ത്തിയിരുന്നു .