കുറ്റിതെറിച്ചു. ബാബർ ആസമിനെ ഞെട്ടിച്ച് പാണ്ഡ്യയുടെ അത്ഭുതബോൾ.

ഇന്ത്യയുടെ പാകിസ്ഥാനെതിരായ ഏഷ്യകപ്പ് സൂപ്പർ 4 മത്സരത്തിൽ ഒരു തകർപ്പൻ ബോളിൽ ബാബർ ആസാമിന്റെ കുറ്റിതെറിപ്പിച്ച് ഹർദിക് പാണ്ഡ്യ. മത്സരത്തിൽ വളരെ നിർണായകമായ വിക്കറ്റാണ് ഹർദിക് പാണ്ഡ്യ സ്വന്തമാക്കിയിരിക്കുന്നത്. ഹർദിക്കിന്റെ അത്ഭുത ബോളിന് മുൻപിൽ ഒരുതരത്തിലും ഉത്തരമില്ലാതെ ബാബർ ആസാം മടങ്ങുകയായിരുന്നു. 357 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്ഥാനെറ്റ കനത്ത പ്രഹരം തന്നെയായിരുന്നു ബാബർ ആസാമിന്റെ വിക്കറ്റ്. ഈ വിക്കറ്റോടെ മത്സരത്തിൽ ഇന്ത്യ കൂടുതൽ ആധിപത്യം നേടിയിട്ടുണ്ട്.

F5wHyrqWQAAIAYq

മത്സരത്തിൽ പാകിസ്ഥാനിൽ ഇന്നിംഗ്സിന്റെ പതിനൊന്നാമത്തെ ഓവറിലാണ് ഈ അത്ഭുത ബോൾ പിറന്നത്. ഓവറിലെ നാലാം പന്ത് ഒരു തകർപ്പൻ ഇൻസിംഗറാണ് ഹർദിക് പാണ്ഡ്യ എറിഞ്ഞത്. പാക്കിസ്ഥാൻ നായകൻ പന്തിനെ അതിസമർദ്ധമായി പ്രതിരോധിക്കാൻ ശ്രമിച്ചു. എന്നാൽ ഓഫ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്ത പന്ത് സ്വിങ് ചെയ്ത് ഉള്ളിലേക്ക് വരികയായിരുന്നു.

പന്തിന്റെ ഗതി കൃത്യമായി മനസ്സിലാക്കാൻ സാധിക്കാതെ വന്ന ബാബർ ഒരു നിമിഷം പകച്ചു. പന്ത് കൃത്യമായി സിംഗ് ചെയ്ത് ബാബറുടെ ഓഫ് സ്റ്റമ്പ് പിഴുതെറിയുകയായിരുന്നു. മത്സരത്തിൽ 24 പന്തുകൾ നേരിട്ട ബാബർ വെറും 10 റൺസ് മാത്രമാണ് നേടിയത്.

ബാബറിന്റെ വിക്കറ്റ് നഷ്ടമായതോടെ പാക്കിസ്ഥാൻ മത്സരത്തിൽ 43ന് 2 എന്ന നിലയിൽ തകർന്നിട്ടുണ്ട്. മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ തകർപ്പൻ പ്രകടനം തന്നെയാണ് കാണാൻ സാധിച്ചത്. ഇന്ത്യയുടെ മൈതാനത്തിറങ്ങിയ എല്ലാ ബാറ്റർമാരും മത്സരത്തിൽ പാക്കിസ്ഥാൻ ബോളർമാരെ പ്രഹരിക്കുകയുണ്ടായി. ഇന്ത്യയ്ക്കായി വിരാട് കോഹ്ലിയും കെഎൽ രാഹുലുമാണ് തകർപ്പൻ സെഞ്ച്വറികൾ നേടിയത്. കോഹ്ലി 94 പന്തുകളിൽ 9 ബൗണ്ടറികളും മൂന്ന് സിക്സറുകളുമടക്കം 122 റൺസ് നേടി.

F5vhSfhaAAAs1oj

രാഹുൽ 106 പന്തുകളിൽ 12 ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെടെ 111 റൺസാണ് നേടിയത്. ഇരുവരുടെയും ബാറ്റിംഗിന്റെ മികവിൽ നിശ്ചിത 50 ഓവറുകളിൽ കേവലം 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ 356 റൺസ് ഇന്ത്യ നേടുകയുണ്ടായി. ഇതിന് ശേഷമാണ് ഇന്ത്യ തകർപ്പൻ ബോളിംഗ് പ്രകടനവും കാഴ്ചവച്ചത്. എന്നാൽ മത്സരത്തിൽ ഇടയ്ക്കിടെ മഴ അതിഥിയായി എത്തുന്നത് ഇന്ത്യയുടെ വിജയസാധ്യതകളെ ബാധിക്കുന്നുണ്ട്.