പുതിയ രണ്ട് ഐപിൽ ടീമുകൾ പോരാട്ടം കണ്ട ഇന്ത്യൻ പ്രീമിയർ ലീഗിൽ ശക്തമായ ബോളിങ്ങുമായി ഹാർഥിക്ക് പാണ്ട്യയും ടീമും. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ലക്ക്നൗ ടീമിന് ആദ്യത്തെ ബോളിൽ തന്നെ വിക്കെറ്റ് വീഴ്ത്തി മുഹമ്മദ് ഷമി കനത്ത തിരിച്ചടി നൽകിയപ്പോൾ പവർപ്ലയിൽ അവർക്ക് നഷ്ടമായത് നാല് വിക്കറ്റുകൾ. രാഹുൽ, ഡീകൊക്ക്, മനീഷ് പാണ്ഡ എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി ഷമി തിളങ്ങിയപ്പോൾ ലക്ക്നൗ ടോട്ടൽ പിന്നീട് 150 കടത്തിയത് മിഡിൽ ഓർഡറിലെ ഹൂഡയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം തന്നെയാണ്. നേരിട്ട ആദ്യ ബോൾ മുതൽ അടിച്ചുകളിച്ച ഹൂഡ റാഷിദ് ഖാനെ അടക്കം സമ്മർദ്ദത്തിലാക്കി.
41 ബോളിൽ 6 ഫോറും 2 സിക്സും അടക്കം 55 റൺസ് അടിച്ച ദീപക് ഹൂഡക്ക് സപ്പോർട്ട് നൽകിയത് യുവ താരംമായിട്ടുള്ള ആയുഷ് ബധോനിയാണ്. തുടക്കത്തിൽ കരുതലോടെ കളിച്ച താരം പിന്നീട് മനോഹര ഷോട്ടുമായി തിളങ്ങി.വെറും 41 പന്തുകളിൽ നിന്നും നാല് ഫോറും 3 സിക്സും അടക്കം 54 റൺസടിച്ച താരം അവസാന ഓവറിലാണ് പുറത്തായത്.
ഡൽഹി സ്വദേശിയായ താരത്തിൽ വലിയ പ്രതീക്ഷയാണ് ലക്ക്നൗ ടീം മെന്റർ ഗൗതം ഗംഭീർ വെച്ചുപുലർത്തിയത്.റാഷിദ് ഖാൻ, ഫെർഗൂസൻ അടക്കമുള്ളവരെ സിക്സ് അടിച്ച താരം അണ്ടർ 19 ടീമിനായി അടക്കം കളിച്ചിട്ടുണ്ട്. ഐപിൽ ക്രിക്കറ്റിൽ തന്റെ അരങ്ങേറ്റം കുറിച്ച താരം ഇന്നലെ താൻ ഈ മത്സരത്തെ കുറിച്ച് ഓർത്തപ്പോൾ ഒരുവേള ഉറങ്ങിയില്ല എന്നും മത്സരത്തിന് ശേഷം വിശദമാക്കി.
ഇന്ത്യൻ അണ്ടർ 19 ടീമിനായി ഏഷ്യ കപ്പ് ടൂർണമെന്റ് കളിച്ച താരം ഡൽഹി ടീമിനായി അധികം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടില്ല.20 ലക്ഷം രൂപ അടിസ്ഥാന തുകക്ക് ലക്ക്നൗ ടീമിലേക്ക് എത്തിയ താരം ഭാവി ക്രിക്കറ്റർ എന്നാണ് ലക്ക്നൗ ടീം വിശേഷിപ്പിക്കുന്നത്. താരം 5 ആഭ്യന്തര മത്സരങ്ങളിലാണ് ഡൽഹി ടീമിനെ പ്രതിനിധീകരിച്ചട്ടുള്ളത്.