വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ പരമ്പരയിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് അക്‌സർ പട്ടേല്‍ വലിയ ഭീഷണിയാകുമെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ടെസ്റ്റ് ഫോര്‍മാറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് ഈ ഓസ്ട്രേലിയന്‍ താരം. ഇന്ത്യന്‍ മണ്ണില്‍ മികച്ച റെക്കോഡാണ് താരത്തിനുള്ളത്. 6 മത്സരങ്ങളില്‍ 3 സെഞ്ചുറിയടക്കം 660 റണ്‍സാണ് താരം നേടിയട്ടുള്ളത്.
വരാനിരിക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയില്‍ അക്സര്‍ പട്ടേലിനു സ്റ്റീവന്‍ സ്മിത്തിനെ വീഴ്ത്തനാകും എന്ന് പറയുകയാണ് ഇര്‍ഫാന്‍ പത്താന്‍. ഓസ്ട്രേലിയന്‍ താരത്തെ പുറത്താക്കാന്‍ കൃ ത്യമായ പദ്ധതി വേണമെന്ന് അദ്ദേഹം സ്റ്റാര്‍ സ്പോര്‍ട്ട്സ് ഷോയില്‍ പറഞ്ഞു.
“അതിൽ സംശയമില്ല. അവൻ തീർച്ചയായും ഒരു ഓസ്‌ട്രേലിയൻ ഇതിഹാസമാണ്. നിങ്ങൾ ഓസ്‌ട്രേലിയൻ ചരിത്രവും നോക്കിയാൽ, അവൻ അവിടെയുണ്ട്. അവൻ ഇന്ത്യൻ ബൗളർമാരെ വളരെയധികം ബുദ്ധിമുട്ടിച്ചിട്ടുണ്ട്, ടൺ കണക്കിന് റൺസ് നേടി. അവന് മികച്ച ബോട്ടം ഹാന്‍ഡ് ഉണ്ട്. വിക്കറ്റിന് മുന്നിലും ഓഫിലും ലെഗ് സൈഡിലും റൺസ് നേടാനുള്ള വഴികൾ അദ്ദേഹം കണ്ടെത്തുന്നു. അവനെതിരെ കൃത്യമായ പ്ലാൻ ആവശ്യമാണ്,” പത്താൻ പറഞ്ഞു.
അക്സര്‍ പട്ടേല്‍ എല്ലാ മത്സരങ്ങളും സ്ഥിരമായി കളിക്കുകയാണെങ്കിൽ, സ്മിത്തിനു വലിയ ഭീഷണിയായിരിക്കാം എന്ന് പത്താൻ തുടര്‍ന്നു.
ഓസ്ട്രേലിയന്‍ താരം ബോട്ടം ഹാന്‍ഡ് ധാരാളം ഉപയോഗിക്കുന്നതിനാല്‍, അക്‌സർ പട്ടേൽ തുടർച്ചയായി സ്റ്റമ്പിൽ പന്തെറിയുന്നത് സ്മിത്തിനെ ബുദ്ധിമുട്ടിക്കുമെന്ന് മുൻ ക്രിക്കറ്റ് താരം പറഞ്ഞു. അക്സര്‍ പട്ടേലിന്‍റെ ലൈനും ലെങ്തും, അവൻ ബൗൾ ചെയ്യുന്ന സ്‌ട്രെയിറ്റ് ബോള്‍ എന്നിവ എൽബിഡബ്ല്യു അല്ലെങ്കിൽ ബൗൾഡ് ചെയ്യപ്പെടാൻ കഴിയുമെന്ന് ഇര്‍ഫാന്‍ പത്താന്‍ ചൂണ്ടികാട്ടി.
ഫെബ്രുവരി 9 നാണ് 4 മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്.