ഇന്ത്യന്‍ ടീം ടെസ്റ്റ് ഫോര്‍മാറ്റിലേക്കെത്തുമ്പോള്‍ സ്പിന്‍ ജോഡിയായി ആദ്യം പരിഗണിക്കുന്നത് ജഡേജ – അശ്വിന്‍ സംഖ്യത്തേയാണ്. നിരവധി വര്‍ഷമായി ഇരുവരും ഇന്ത്യയുടെ സ്പിന്‍ ഡിപാര്‍ട്ട്മെന്‍റില്‍ സ്ഥിരം സാന്നിധ്യമാണ്. ഇരുവരും ചേര്‍ന്ന് നിരവധി വിജയങ്ങളാണ് ഇന്ത്യക്ക് നേടി കൊടുത്തട്ടുള്ളത്.
വരാനിരിക്കുന്ന പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇരുവരാകും ആദ്യ ലൈനപ്പില്‍ ഇടം കണ്ടത്തുക. ഇടകാലത്ത് ജഡേജക്ക് പരിക്കേറ്റതോടെ സ്പിന്‍ കോംമ്പിനേഷനില്‍ നിരവധി പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നു. വാഷിങ്ങ്ടണ്‍ സുന്ദറും ആക്ഷര്‍ പട്ടേലും ടീമിലെത്തി. അവസരങ്ങള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ഇരുവരും കിട്ടിയ അവസരങ്ങള്‍ മുതലാക്കി.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ആക്ഷര്‍ പട്ടേല്‍ നടത്തിയത്. നാലു 5 വിക്കറ്റ് നേട്ടം കൊയ്ത ആക്ഷര്‍ പട്ടേല്‍ 27 വിക്കറ്റാണ് നേടിയത്. ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ ജഡേജ വിലങ്ങ് തടിയാണെന്നു പറയുകയാണ് ഈ ഇടം കൈയ്യന്‍ സ്പിന്നര്‍.
ടീം കോമ്പിനേഷന്‍ കാരണം ഞാന്‍ പുറത്ത് – ആക്ഷര്‍ പട്ടേല്‍
” എനിക്കെന്തെങ്കിലും കുറവുണ്ടെന്ന് തോന്നിയട്ടില്ലാ. നീര്‍ഭാഗ്യവശാല്‍ എനിക്ക് പരിക്കേല്‍ക്കുകയും ഏകദിന ടീമിലെ സ്ഥാനം നഷ്ടമാവുകയും ചെയ്തു. ടെസ്റ്റില്‍ ജഡേജയും അശ്വിനും മികച്ച പ്രകടനമാണ് നടത്തുന്നത്. ജഡേജ നടത്തുന്ന പ്രകടനം കാരണം മറ്റൊരു ഇടംകൈയ്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ടീമില്‍ ഇടം കണ്ടെത്തുന്നത് വളരെയേറെ ബുദ്ധിമുട്ടാണ്. ” ആക്ഷര്‍ പട്ടേല്‍ പറഞ്ഞു.
കുല്‍ദീപ് – ചഹല്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത് എന്നും ടീം കോംമ്പിനേഷന്‍ കാരണമാണ് താന്‍ പുറത്താവുന്നതെന്നും പട്ടേല്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. അവസരം കിട്ടിയാല്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുമെന്നും ആക്ഷര്‍ പട്ടേല്‍ പറഞ്ഞു.