അവൻ വന്നതോടെ ഞാൻ ടെസ്റ്റ് കാണുവാൻ തുടങ്ങി :ഞെട്ടിക്കുന്ന മറുപടിയുമായി മുൻ ഇംഗ്ലണ്ട് താരം

ഇന്ത്യ :ന്യൂസിലാൻഡ് പോരാട്ടത്തിനായി ആവേശപൂർവ്വം കാത്തിരിക്കുകയാണ് ക്രിക്കറ്റ്‌ ലോകമിപ്പോൾ.ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ക്രിക്കറ്റിലെ തുല്യ ശക്തികളായ ഇരു ടീമുകളും പരസ്പരം പോരാടുമ്പോൾ ആരാകും അന്തിമ വിജയിയെന്നതും വളരെയേറെ ശ്രദ്ധേയമാണ്. ആരാകും പ്രഥമ ടെസ്റ്റ് ലോകകപ്പ് നേടുകയെന്നത് സംബന്ധിച്ച ഒട്ടേറെ പ്രവചനങ്ങളും ഇപ്പോൾ തന്നെ ക്രിക്കറ്റ്‌ ആരാധകരിൽ സജീവ ചർച്ച വിഷയമാണ്.

ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ടൈമല്‍ മില്‍സ് മറ്റൊരു അഭിപ്രായം ഇക്കാര്യത്തിൽ പങ്കുവെക്കുകയാണ്. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിനെ കുറിച്ചാണിപ്പോൾ താരം വാചാലനാകുന്നത്.ടെസ്റ്റ് ക്രിക്കറ്റ്‌ പോലും തനിക്ക് കാണുവാൻ ഒരു ആഗ്രഹവും ഇല്ലായിരുന്നു എന്ന് തുറന്നുപറഞ്ഞ മുൻ ഇംഗ്ലണ്ട് താരം പക്ഷേ ഇന്ത്യൻ താരം റിഷാബ് പന്തിന്റ വരവോട് കൂടി ആ ഒരു അനുഭവം മാറി എന്നും വിശദമാക്കി.

“കഴിഞ്ഞ കുറച്ച് നാളുകളിൽ എനിക്ക് ടെസ്റ്റ് ക്രിക്കറ്റ്‌ മത്സരങ്ങൾ കാണുവാൻ പോലും തോന്നിയിരുന്നില്ല.എന്നാൽ പന്ത് വന്നതോടെ ഞാനും ടെസ്റ്റ് ക്രിക്കറ്റ് കളികൾ കാണുവാൻ തുടങ്ങി.റിഷാബ് പന്ത് ടെസ്റ്റിൽ വന്നതോടെ മത്സരങ്ങൾ കാണുന്നത് പതിവായി. പന്ത് എത്തിയാൽ ബോക്സ്‌ഓഫീസ്‌ ഹിറ്റാണ് അത്.പന്ത് ബാറ്റിംഗിലെത്തിയാൽ അതൊരു ആവേശ മത്സരാമാകുമെന്നാണ് എന്റെ അനുഭവം.കാണികളെ ടെലിവിഷൻ സ്ക്രീനിലേക്ക് അടുപ്പിക്കുവാൻ പന്ത് കഴിയും.മികച്ചൊരു ബാറ്റിംഗ് പ്രകടനം കളിച്ച് താരത്തിന് ടീമിനെ ടെസ്റ്റിൽ ഒറ്റയ്ക്ക് ജയിപ്പിക്കുവാനും കഴിയും “മുൻ ഇംഗ്ലണ്ട് താരം വാചാലനായി.