ടി :20 ലോകകപ്പ് അവർ നേടും : ഞെട്ടിക്കുന്ന പ്രവചനവുമായി വസീം അക്രം

280829

ക്രിക്കറ്റ്‌ ലോകമിപ്പോൾ അതിരൂക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് വളരെ മോശം അവസ്ഥയിലാണ്. മിക്ക ടീമുകളും വളരെ കുറച്ച് അന്താരാഷ്ട്ര പരമ്പരകൾ മാത്രമേ സംഘടിപ്പിക്കുന്നുള്ളൂ.എല്ലാവരും കോവിഡ് ഭീഷണി വ്യാപകമായി തുടരുന്ന ഈ സാഹചര്യത്തിൽ ബയോ : ബബിൾ അടക്കം പാലിച്ചാണ് താരങ്ങളെ ഓരോ മത്സരങ്ങൾക്കും സജ്ജരാക്കുന്നത്. ഇത്തവണത്തെ ഐപിഎല്ലിൽ ചില ടീമുകളിലെ താരങ്ങൾക്കിടയിൽ വ്യാപകമായി തന്നെ കോവിഡ് ബാധ സ്ഥിതീകരിച്ചിരുന്നു. അവശേഷിക്കുന്ന ഐപിൽ മത്സരങ്ങൾ നടത്തുന്നത് സംബന്ധിച്ച് വൈകാതെ ബിസിസിഐ തീരുമാനം കൈകൊള്ളുമെന്നാണ് സൂചന.

വരാനിരിക്കുന്ന ഐസിസി ടി :20 ലോകകപ്പ് ഇന്ത്യയിൽ തന്നെ മുൻപ് തീരുമാനിച്ചത് പോലെ നടക്കുമോ എന്ന ആശങ്ക ഇപ്പോഴും സജീവമാണെങ്കിലും ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കും എന്നാണ് ബിസിസിഐ പ്രസിഡന്റ്‌ സൗരവ് ഗാംഗുലിയടക്കം പറയുന്നത്. ഇപ്പോൾ ക്രിക്കറ്റ് ലോകത്തെറെ ചർച്ച വരുന്ന ടി :20 ലോകകപ്പ് സംബന്ധിച്ച മുൻ പാക് നായകൻ വസീം അക്രത്തിന്റെ അഭിപ്രായമാണ്. ഇംഗ്ലണ്ടിനും പാക് ടീമിനും ട്വന്റി :ട്വന്റി ലോകകപ്പ് കിരീടം നേടുവാൻ കഴിയുമെങ്കിലും ഇന്ത്യൻ ടീമിനാണ് ഏറ്റവും കൂടുതൽ സാധ്യത എന്നാണ് ആക്രം വിശദീകരിക്കുന്നത്.

Read Also -  ടി20 ലോകകപ്പ് സന്നാഹ മത്സരം പ്രഖ്യാപിച്ചു. ഇന്ത്യയുടെ മത്സരം ജൂണ്‍ 1 ന്

“കിവീസ്, പാക് അടക്കം ഒട്ടേറെ ടീമുകൾ ട്വന്റി :ട്വന്റി ലോകകപ്പ് നേടുവാൻ കഴിവ് ഉള്ളവരാണ്. എന്നാൽ ഇന്ത്യൻ ടീമിനാണ് ഞാൻ കൂടുതൽ സാധ്യത കൽപ്പിക്കുക. അവർ ഇപ്പോഴും ഭയരഹിത ക്രിക്കറ്റ്‌ കളിക്കുന്നു. ഒപ്പം കോഹ്ലി, രോഹിത് അടക്കം ഒട്ടേറെ സ്റ്റാർ താരങ്ങൾ അവരുടെ സംഘത്തിലുണ്ട്. പാക് ടീമിനും ഏറെ സാധ്യതയുണ്ട്. കിരീടം സ്വന്തമാക്കുവാൻ കഴിയുന്ന മറ്റൊരു ടീം ഇംഗ്ലണ്ടാണ്.വിൻഡീസ് ടീമിലും ഏറെ മാച്ച് വിന്നേഴ്സ് ഉണ്ട് ഏതൊരു ടീമും ഭയക്കുന്നവരാണ് അവർ ഇപ്പോഴും. ഒപ്പം ട്വന്റി :20 ക്രിക്കറ്റിലെ അവരുടെ റെക്കോർഡും മികച്ചതാണ് ” ആക്രം തന്റെ അഭിപ്രായം വിശദമാക്കി.

Scroll to Top