അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ത്രില്ലർ മത്സരത്തിൽ ഓസ്ട്രേലിയൻ വനിതാ ടീമിന് മിന്നും ജയം. ഇന്ത്യക്ക് എതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലെ രണ്ടാം കളിയിൽ 5 വിക്കറ്റ് ജയവുമായി ഓസ്ട്രേലിയൻ വനിതാടീമിന് ഐതിഹാസിക ജയം. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു റെക്കോർഡ് കൂടിയാണിപ്പോൾ ഓസ്ട്രേലിയൻ വനിതാ ടീം നേടുന്നത്. ഇന്നത്തെ കളിയിലെ ജയത്തോടെ ഏകദിന ക്രിക്കറ്റിലെ തുടർച്ചയായ ഇരുപത്തിയേഴാം ജയം അവസാനത്തെ ബോളിൽ മറികടന്ന ഓസ്ട്രേലിയൻ ടീം പരമ്പരയിൽ 2-0ന് മുൻപിലെത്തി.മൂന്നാം ഏകദിനം സെപ്റ്റംബർ 26നാണ് നടക്കുക അവസാന പന്തുവരെ വാശിയേറിയ മത്സരത്തിൽ സീനിയർ ഫാസ്റ്റ് ബൗളർ ജൂലൻ ഗോസ്വാമി എറിഞ്ഞ നോബോൾ ഇന്ത്യക്ക് തിരിച്ചടിയായി മാറി.

ഇന്ത്യൻ ടീം ഉയർത്തിയ 274 റൺസിനുള്ള മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയൻ ടീമിന് ആദ്യത്തെ ഓവറിൽ തന്നെ സ്റ്റാർ ഓപ്പണർ ഹീലിയെ നഷ്ടമായി. എന്നാൽ 133 പന്തുകളിൽ നിന്നും 12 ഫോറുകൾ അടക്കം 125 റൺസ് അടിച്ച മൂണി ചരിത്ര ജയമാണ് ഓസ്ട്രേലിയൻ വനിതാടീമിന് നൽകിയത്.ലാനിംഗ് (6), എലിസാ പെറി എന്നിവർ വിക്കറ്റുകൾ അതിവേഗം തന്നെ നഷ്ടമായി എങ്കിലും താലിയ മഗ്രാത്ത് 77 ബോളുകളിൽ 9 ഫോറുകൾ അടക്കം 74 റൺസ് അടിച്ചെടുത്തപ്പോൾ അവസാന ഓവറിൽ സീനിയർ പേസർ ജൂലൻ ഗോസ്വാമിക്ക് പിഴച്ചു. അവസാന നാല് ബോളിൽ എട്ട് റൺസ് വേണമെന്നിരിക്കെ പിന്നീട് ഗോസ്വാമി രണ്ട് നോബോളുകൾ ഏറിഞ്ഞു. അവസാന പന്തിൽ മൂന്ന് റൺസ് വേണം എന്നിരിക്കെ ഗോസ്വാമി എറിഞ്ഞ ബോൾ നോബോളിൽ വീണ്ടും കലാശിച്ചു. പിന്നീട് ആറാം ബോളിൽ രണ്ട് റൺസ് ഓടിയെടുത്ത നിക്കോള കെയ്റി ഓസ്ട്രേലിയക്ക് ചരിത്രനേട്ടവും നേടി കൊടുത്തു.
UMPIRE SAYS YES https://t.co/xxpu1UDKLf
— cricket.com.au (@cricketcomau) September 24, 2021
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 274 റൺസ് നേടി. ഇന്ത്യക്കായി സ്മൃതി മന്ദാന, ഷഫാലി വർമ്മ എന്നിവർ ഓപ്പണിങ്ങിൽ മികച്ച തുടക്കം നൽകി. ഓപ്പണർ സ്മൃതി മന്ദാന 94 പന്തുകളിൽ 11 ഫോറുകൾ അടക്കം 86 റൺസ് നേടിയപ്പോൾ റിച്ചാ ഗോഷ് (44), ദീപ്തി ശർമ്മ (23), ജൂലൻ ഗോസ്വാമി (28) എന്നിവർ തിളങ്ങി. ഒരുവേള തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായ ഇന്ത്യക്കായി അവസാന ഓവറുകളിൽ ഗോസ്വാമി ഏറെ ബൗണ്ടറികൾ നേടിയപ്പോൾ ഓസീസ് നിരയിൽ താലിയ മഗ്രാത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ ആദ്യത്തെയും കളിയിൽ ഇന്ത്യൻ ബൗളിംഗ് നിരയുടെ പ്രകടനം നിരാശയാണ് സമ്മാനിച്ചത്.
THE STREAK LIVES ON #AUSvIND pic.twitter.com/pj744Pc4Dz
— cricket.com.au (@cricketcomau) September 24, 2021